Uncategorized

യൂണിയന്‍ ബജറ്റ് 2023: സാധാരണക്കാര്‍ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്

“Manju”

യൂണിയന്‍ ബജറ്റ് അവതരണത്തിന് ദിവസങ്ങള്‍ മാത്രം ആണ് അവശേഷിക്കുന്നത്. രാജ്യത്തെ വിവിധ മേഖലകള്‍ ബജറ്റില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിനു മുന്‍പുള്ള അവസാനത്തെ പൂര്‍ണ ബജറ്റ് അവതരണമാണ് ഇത്.

ഫെബ്രുവരി ഒന്നിന് ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ അവസാന സമ്ബൂര്‍ണ ബജറ്റില്‍ ഇടത്തരക്കാര്‍ക്ക് പ്രയോജനം ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍ ധനമന്ത്രാലയം പരിഗണിക്കുമെന്നാണ് സൂചന. മധ്യവര്‍ഗത്തിന്റെ സമ്മര്‍ദങ്ങളെക്കുറിച്ച്‌ തനിക്ക് അറിയാമാമെന്ന ധനമന്ത്രി നിര്‍മല സീതാരാമന്റെ സമീപകാല പ്രസ്താവന വരാനിരിക്കുന്ന ബജറ്റില്‍ അവര്‍ക്ക് ചില പ്രോത്സാഹനങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷ ആണ് ഉയര്‍ത്തുന്നത്.

ഞാനും മധ്യവര്‍ഗത്തില്‍പ്പെട്ടയാളാണ്, അതിനാല്‍ മധ്യവര്‍ഗത്തിന്റെ സമ്മര്‍ദ്ദം എനിക്ക് മനസ്സിലാക്കാന്‍ കഴിയും.’ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഇപ്പോഴത്തെ മോദി സര്‍ക്കാര്‍ മധ്യവര്‍ഗത്തിന്മേല്‍ പുതിയ നികുതികളൊന്നും ചുമത്തിയിട്ടില്ലെന്നും മന്ത്രി ഓര്‍മിപ്പിച്ചു. 27 നഗരങ്ങളില്‍ മെട്രോ റെയില്‍ ശൃംഖല വികസിപ്പിക്കുക, ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 100 സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മ്മിക്കുക തുടങ്ങിയ വിവിധ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.

ജനസംഖ്യ വര്‍ധിക്കുന്നതിനാല്‍ ഇടത്തരക്കാര്‍ക്കായി സര്‍ക്കാരിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. സര്‍ക്കാര്‍ മധ്യവര്‍ഗത്തിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്, അത് തുടരുകയും ചെയ്യും. ധനമന്ത്രി വ്യക്തമാക്കി.

ഇളവ് പരിധിയും സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും കൂടാതെ, ലൈഫ് ഇന്‍ഷുറന്‍സ്, എഫ്ഡി, ബോണ്ടുകള്‍, ഭവനം, പിപിഎഫ് എന്നിവയിലെ നിക്ഷേപം ഉള്‍പ്പെടുന്ന 80C യുടെ പരിധി വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയും ധനമന്ത്രാലയം പരിശോധിച്ചിട്ടുണ്ട്. മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തിലേക്കുള്ള പേയ്‌മെന്റും പരിഗണനയില്‍ ഉണ്ട്. മൂലധന വിപണിയില്‍ നിക്ഷേപം ആരംഭിച്ച മധ്യവര്‍ഗ നിക്ഷേപകര്‍ക്ക് പ്രയോജനം ചെയ്യുന്നതിനായി സര്‍ക്കാര്‍ മൂലധന നേട്ട നികുതി നിയമങ്ങള്‍ ലളിതമാക്കിയേക്കുമെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.

Related Articles

Back to top button