Uncategorized

ബുർജ് അൽ അറബിന് മുകളിൽ വിമാനമിറക്കി ലോക റെക്കോഡ്

“Manju”

ദുബായ്: അതിസാഹസികമായ മറ്റൊരു ലോക റെക്കോഡിനുകൂടി ദുബായ് ചൊവ്വാഴ്ച സാക്ഷ്യം വഹിച്ചു. 27 മീറ്റർ മാത്രംനീളുന്ന ഹെലിപ്പാഡിൽ വിമാനമിറക്കി പോളിഷ് പൈലറ്റാണ് റെക്കോഡിട്ടത്. 56 നിലയുള്ള ദുബായിലെ സപ്തനക്ഷത്ര ഹോട്ടൽ ബുർജ് അൽ അറബിനുമുകളിലെ ഹെലിപ്പാഡിലേക്കാണ് പോളിഷ് പൈലറ്റ് ലൂക്ക് ഷെപീല വിമാനവുമായി പറന്നിറങ്ങിയത്. ലോകത്തിലെ ഏറ്റവും ചെറിയ റൺവേക്കുപോലും 400 മീറ്റർ നീളമുണ്ട്. അങ്ങനെയിരിക്കെ 27 മീറ്റർ മാത്രം വ്യാസമുള്ള ഹെലിപ്പാഡിൽ വിമാനമിറക്കുന്ന അതിസാഹസികതയ്ക്കാണ് ദുബായ് സാക്ഷ്യം വഹിച്ചത്

വെറും 20.76 മീറ്ററിനകം വിമാനം പറന്നിറങ്ങി നിർത്താൻ 650 തവണ പരിശീലനം നടത്തിയാണ് ലൂക്ക് ഈ റെക്കോഡ് ദൗത്യത്തിന് മുതിർന്നത്. ഇതിനായി ചെറുവിമാന നിർമാതാക്കളായ കബ്ക്രാഫ്‌റ്റേഴ്‌സിലെ എൻജിനിയർമാർ അമേരിക്കൻ ഏവിയേഷൻ എൻജിനിയർ മൈക്ക് പാറ്റേയുമായി ചേർന്ന് വിമാനത്തിൽ പല മാറ്റങ്ങളും വരുത്തി. വിമാനത്തിന്റെ ഭാരം 425 കിലോയാക്കി കുറച്ചു. ഇന്ധന ടാങ്ക് പിന്നിലേക്ക് മാറ്റി. ബ്രേക്കിങ് ശേഷി വർധിപ്പിച്ചു. ഹെലിപ്പാഡിൽനിന്ന് ടേക്ക് ഓഫ് സാധ്യമാവുംവിധം വിമാനത്തിന്റെ കരുത്തും കൂട്ടി. ‘ബുൾസ് ഐ’ എന്നുപേരിട്ട സാഹസികദൗത്യം വിജയകരമായി പൂർത്തിയാക്കിയ പൈലറ്റിന് അഭിനന്ദന പ്രവാഹമാണിപ്പോൾ.

Related Articles

Back to top button