KeralaLatest

മത്സ്യതൊഴിലാളികള്‍ക്ക് സഹായമെത്തിക്കണമെന്ന് കെകെ രമ

“Manju”

കോഴിക്കോട്: മത്സ്യതൊഴിലാളികള്‍ക്ക് സമ്പാദ്യ നിധിയില്‍ നിന്ന് അടിയന്തരമായി സഹായം എത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെകെ രമ. ലോക് ഡൗണും ഒപ്പം ശക്തമായ കടല്‍ക്ഷോഭവും കാരണം മത്സ്യതൊഴിലാളികളുടെ ജീവിതം ഏറെ പരിതാപകരമാണ്. സഹായ നിധിയില്‍ നിന്ന് മെയ് അവസാനമായിട്ടും ഇതുവരെ ഒരു ഗഡു പോലും കിട്ടിയിട്ടില്ല.

വര്‍ഷത്തില്‍ സപ്തംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ആറ് മാസം മത്സ്യതൊഴിലാളികള്‍ നല്‍കുന്ന 250 രൂപയില്‍ നിന്നാണ് മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെ മൂന്ന് ഗഡുക്കളായി 1500 രൂപ വീതം സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കുന്നത്.
സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് സഹായ വിതരണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനോട് കെകെ രമയുടെ അഭ്യര്‍ത്ഥന.

Related Articles

Back to top button