IndiaLatest

പുതിയ ഭരണസമിതി കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തി

“Manju”

ഫൊക്കാനയുടെ പുതിയ ഭരണസമിതി (2022-2024) അധികാരമേറ്റ് ഒരു മാസം പിന്നിടുമ്പോള്‍ പ്രവര്‍ത്തന കര്‍മ്മ മണ്ഡലത്തിലേക്ക് സജീവമായി രംഗത്ത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ ഫൊക്കാന നേതാക്കന്മാര്‍ കേന്ദ്ര വിദേശകാര്യ – പാര്‍ല്യമെന്ററി കാര്യ വകുപ്പ് മന്ത്രി വി.മുരളീധരനെ സന്ദര്‍ശിച്ച്‌ അമേരിക്കന്‍ മലയാളികളുടേതുള്‍പ്പെടെയുള്ള പ്രവാസികളുടെ വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. ഫൊക്കാന പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫന്‍, സെക്രെട്ടറി ഡോ. കല ഷഹി, ട്രഷറര്‍ ബിജു ജോണ്‍ കൊട്ടരക്കര എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് കേന്ദ്ര മന്ത്രി വി. മുരളീധരനെ സന്ദര്‍ശിച്ച്‌ ചര്‍ച്ച നടത്തിയത്.

Related Articles

Back to top button