ErnakulamKeralaLatest

എറണാകുളത്ത് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 500 കടന്നു

“Manju”

എറണാകുളം ജില്ലയിൽ കൊവിഡ് ആശങ്ക രൂക്ഷമാകുന്നു. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 500 കടന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 97 പേരിൽ 88 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. രോഗവ്യാപനം കൂടുതലുള്ള ചെല്ലാനം, ആലുവ, കീഴ്മാട് ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ച് ജാഗ്രതാ നടപടികൾ കർശനമാക്കും

എറണാകുളം ജില്ലയിൽ ദിനംപ്രതി കൊവിഡ് കണക്കുകൾ കുതിച്ചുയരുകയാണ്. 4 ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 97 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 88 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. നിലവിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം ജില്ലയിൽ 500 കടന്നു. ചെല്ലാനം, ആലുവ, കീഴ്മാട് എന്നീ 3 ക്ലസ്റ്ററുകളിലാണ് രോഗവ്യാപനം കൂടുതലായി ഉള്ളത്. ഈ മൂന്ന് ക്ലസ്റ്ററുകളിലായി മാത്രം 362 പേർ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്നുണ്ട്.

Related Articles

Back to top button