InternationalLatest

റമദാന്‍ ; 82 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്

“Manju”

ദുബായ് : വിശുദ്ദ റമദാന്‍ മാസത്തിനു മുന്നോടിയായി അജ്മാന്‍ എമിറേറ്റില്‍ 82 തടവുകാരെ മോചിപ്പിക്കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷേഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍നുഐമി ഉത്തരവിട്ടു.

ശിക്ഷാ കാലയിളവില്‍ നല്ല പെരുമാറ്റം കാഴ്ച വെച്ച വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തടവുകാരെയാണ് മോചിപ്പിക്കുക. തടവുകാര്‍ക്ക് ഒരു പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടംബത്തെ പിന്തുണക്കാനുമാണ് അജ്മാന്‍ ഭരണാധികാരിയുടെ തീരുമാനം.

Related Articles

Back to top button