AlappuzhaKeralaLatest

ചെങ്ങന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സദ്ഭാവനാ ദിനം ആചരിച്ചു.

“Manju”

അജിത് ജി. പിള്ള

ചെങ്ങന്നൂര്‍ :  രാജീവ് ഗാന്ധിയുടെ ജന്മദിനമായ ആഗസ്റ്റ് 20 സദ്ഭാവന ദിനമായി ചെങ്ങന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ജോര്‍ജ് തോമസിന്റെ അദ്ധ്യക്ഷയില്‍ ചേര്‍ന്ന ദിനാചരണ പരിപാടി കെപിസിസി നിര്‍വാഹക സമതി അംഗം അഡ്വ. എബി കുര്യക്കോസ് ഉദ്ഘടനം ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറി പി.വി.ജോണ്‍, കെ.ദേവദാസ്, ബ്ലോക്ക് ഭാരവാഹികളായ ശ്രീകുമാര്‍ പുന്തല, ജോണ്‍ ഫിലിപ്പ്, കെ.കരുണാകരന്‍, സന്തോഷ് തഴാംതറ, രഘുനാഥക്കുറുപ്പ് എന്നിവര്‍ പ്രസംഗിച്ചു രാജീവ് ഗാന്ധിയുടെ ചിത്രത്തിനു മുമ്പില്‍ നേരത്തെ പുഷ്പാര്‍ച്ചന നടത്തി.

Related Articles

Back to top button