KeralaLatestMalappuram

എടപ്പാൾ മേഖലയിൽ റോഡുകൾ മണ്ണിട്ട് തടഞ്ഞ നടപടി മനുഷ്യത്വരഹിതമെന്ന് യൂത്ത് ലീഗ്

“Manju”

 

മലപ്പുറം: പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ പൊന്നാനി താലൂക്ക് മേഖലയിലെ എടപ്പാൾ,വട്ടംകുളം മേഖലയിലെ പല റോഡുകളും കർണാടക മോഡലിൽ മണ്ണിട്ട് തടസ്സപ്പെടുത്തിയത് മനുഷ്യത്വ രഹിത നടപടിയാണെന്ന് വട്ടംകുളം പഞ്ചായത്ത്‌ യൂത്ത് ലീഗ് കമ്മിറ്റി.
പ്രദേശത്തെ ജനങ്ങൾ ലോക്ക് ഡൗൺനടപടികൾ ലംഘിക്കുകയാണെങ്കിൽ അതിൽ വേണ്ട ശ്രദ്ധയും, നടപടിയും സ്വീകരിക്കേണ്ട പോലീസ് ഉദ്ദ്യോഗസ്ഥർ റോഡുകൾ മണ്ണിട്ട് മൂടി പ്രദേശത്തെ അടിയന്തര ഹോസ്പിറ്റൽ കേസുകളടക്കമുള്ള ആവശ്യങ്ങളെ തടഞ്ഞ് ദുരിതത്തിലാക്കുകയല്ല ചെയ്യേണ്ടത്. പെട്ടെന്നുള്ള ചില അടിയന്തിര സാഹചര്യങ്ങൾ വന്നാൽ സാധാരണ ജനങ്ങൾ എന്ത് ചെയ്യണം എന്ന് കൂടി ഉത്തരവാദിത്വപ്പെട്ട അധികാരികൾ മറുപടി പറയണമെന്നും വട്ടംകുളം പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികൾ ആവിശ്യപ്പെട്ടു.
യോഗം യൂത്ത് ലീഗ് ജില്ലാ കൗൺസിൽ അംഗം പത്തിൽ സിറാജ് ഉദ്ഘാടനം ചെയ്തു .
യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എം കെ മുജീബ് അധ്യക്ഷനായി .
ജനറൽ സെക്രട്ടറി കെ .ഷുഹൈബ് ,എൻ .ഹസ്സൈനാർ ,സജീർ വട്ടംകുളം സുലൈമാൻ മൂതൂർ ,മൻസൂർ മരയങ്ങാട്ട് ,റഫീഖ് ചേകനൂർ ,ഗഫൂർ മാണൂർ ,നിച്ചു ഷെരീഫ് ,നബീൽ എവി, സാദിക് പി ,ഷഹീർ മൂതൂർ തുടങ്ങിയവർ പ്രസംഗിച്ചു .
പി.വി.എസ്

Related Articles

Back to top button