IndiaLatest

വാക്സിന്‍ നേട്ടത്തില്‍ പ്രധാനമന്ത്രിയെ പ്രശംസിച്ച്‌ കേന്ദ്ര മന്ത്രി

“Manju”

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധ കുത്തിവെയ്പ്പില്‍ രാജ്യം നൂറ് കോടിയെന്ന ചരിത്ര നിമിഷം സ്വന്തമാക്കിയിരിക്കുകയാണ്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരെയും പ്രശംസിച്ച്‌ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കുര്‍ പ്രധാനമന്ത്രിയെയും ആരോഗ്യ പ്രവര്‍ത്തകരെയും പ്രശംസിച്ചിരിക്കുയാണ്.

‘ഇന്ത്യ ഏത് ലക്ഷ്യവും നേടുമെന്നതിന്‍്റെ തെളിവാണ് നൂറ് കോടി വാക്സിനേഷന്‍. പ്രധാനമന്ത്രിയുടെ ഇച്ഛാശക്തിയുടെ വിജയമാണിത്. ഈ നേട്ടം ആരോഗ്യ പ്രവര്‍ത്തകരുടേത് കൂടിയാണ് ‘- അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

രാവിലെ ഒമ്പതേ മുക്കാലോടെയാണ് രാജ്യം ചരിത്ര നേട്ടം കൈവരിച്ചത്. ജനുവരി 16 ന് തുടങ്ങിയ വാക്സിനേഷന്‍ യജ്ഞം ഒന്‍പത് മാസത്തിനുള്ളിലാണ് 100 കോടി പിന്നിട്ടത്. ഇതോടെ ചൈനക്ക് പിന്നാലെ വാക്സിനേഷനില്‍ നൂറ് കോടി പിന്നിടുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. ഇന്നലെ 99.7 കോടി പിന്നിട്ട വാക്സിനേഷന്‍ സെക്കന്‍റില്‍ 700 ഡോസ് എന്ന വിധം നല്‍കിയാണ് നൂറ് കോടി കടത്തിയത്. അതിനാല്‍ നൂറ് കോടി തികഞ്ഞപ്പോള്‍ വാക്സിന്‍ സ്വീകരിച്ചത് ആരാണെന്നറിയുക ബുദ്ധിമുട്ടായിരിക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Related Articles

Back to top button