IndiaLatest

വീര ജവാന്റെ കുടുംബത്തിന് സഹായവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

“Manju”

മുംബൈ : കുനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വീര ജവാന്റെ കുടുംബത്തിന് സഹായവുമായി മധ്യപ്രദേശ് സര്‍ക്കാര്‍. അപകടത്തില്‍ മരിച്ച നായിക് ജിതേന്ദ്ര കുമാറിന്റെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ അറിയിച്ചു.

അദ്ദേഹത്തിന് കുടുംബത്തിന് സര്‍ക്കാര്‍ ജോലി നല്‍കു, ഒപ്പം ഒരു സ്‌കൂളിന് സൈനികന്റെ പേരും ഗ്രാമത്തില്‍ സ്മാരകവും നിര്‍മിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘അമര്‍ ഷഹീദ് ജിതേന്ദ്ര കുമാര്‍ വിദ്യാലയ’ എന്ന പേരിലാകും സ്‌കൂളന് പേര് നല്‍കുക എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജവാന്റെ മൃതദേഹം അടങ്ങിയ പെട്ടി തോളിലേറ്റാന്‍ മുഖ്യമന്ത്രിയും ഉണ്ടായിരുന്നു. സംസ്‌കാര ചടങ്ങുകളിലും പങ്കെടുത്തു. ഈ മണ്ണിന്റെ മകനെന്നാണ് മുഖ്യമന്ത്രി ജവാനെ വിശേഷിപ്പിച്ചത്.

Related Articles

Back to top button