KeralaLatest

വന്ദേഭാരതില്‍ പുക വലിച്ചു; ട്രെയിൻ ആലുവയ്ക്ക് സമീപം നിന്നു

“Manju”

കൊച്ചി: മ്പാർട്ട്മെന്റില്‍ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് വന്ദേഭാരത് ട്രെയിൻ നിർത്തിയിട്ടു. കളമശേരിക്കും ആലുവയ്ക്കും ഇടയിലാണ് നിർത്തിയിട്ടത്. യാത്രക്കാരൻ സിഗററ്റ് വലിച്ചതാണ് കാരണമെന്നാണ് റെയില്‍വേ അധികൃതർ പറഞ്ഞു.

ഇന്ന് രാവിലെ 8.55 ഓടെ തിരുവനന്തപുരത്തു നിന്ന് കാസറഗോഡേക്ക് പോകുന്ന ട്രെയിൻ കളമശ്ശേരിയില്‍ എത്തിയപ്പോഴാണ് അലാറം മുഴങ്ങിയത്. വന്ദേഭാരത് ട്രെയിനിലെ സി5 കോച്ചിലാണ് സ്‌മോക്ക് അലാറം മുഴങ്ങിയത്. തുടർന്ന് ലോക്കോ പൈലറ്റ് ഉടൻ ട്രെയിൻ നിർത്തുകയും ചെയ്തു. ട്രെയനില്‍ നടത്തിയ പരിശോധനയില്‍ നിന്നാണ് പുക വലിച്ചതോടെയാണ് അലാറം മുഴങ്ങിയതെന്ന് കണ്ടെത്തിയത്. ട്രെയിനുള്ളിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച്‌ യാത്രക്കാരനെ കണ്ടെത്താനാണ് ശ്രമം.

23 മിനിറ്റാണ് ട്രെയിൻ നിർത്തിയിടേണ്ടി വന്നത്. ട്രെയിനില്‍ പുകവലിക്കരുതെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് യാത്ര പുനരാരംഭിച്ചത്.

 

Related Articles

Back to top button