Uncategorized

ജപ്പാന്‍ കടല്‍ത്തീരത്ത് കൂറ്റന്‍ ലോഹഗോളം

“Manju”

ടോക്കിയോ : ജപ്പാനിലെ ഒരു കടല്‍ത്തീരത്ത് അടിഞ്ഞ കൂറ്റന്‍ ലോഹഗോളം ചര്‍ച്ചയാകുന്നു. ഗോളം എന്താണെന്ന് ശരിക്കും ആര്‍ക്കും അറിയില്ല. ഉള്‍വശം പൊള്ളയായ ഈ ഗോളം ബോംബോ മറ്റോ അല്ലെന്നും ആളുകളുടെ ജീവന് ഭീഷണി ഇല്ലെന്നും അധികൃതര്‍ പറയുന്നു. ഹമാമത്സു പട്ടണത്തിലെ എന്‍ഷുഹാമാ ബീച്ചിലാണ് ലോഹ ഗോളം പ്രത്യക്ഷപ്പെട്ടത്. ‘ ഗോഡ്സില്ല എഗ്എന്ന ഓമനപ്പേരും ഇതിനോടകം ഈ ഗോളത്തിന് ലഭിച്ചു കഴിഞ്ഞു. ഏകദേശം 4.9 അടിയാണ് ഗോളത്തിന്റെ വ്യാസം. ഒരു പ്രദേശവാസിയാണ് കടല്‍ത്തീരത്ത് അസാധാരണ വസ്തുവിനെ കണ്ട വിവരം പൊലീസിനെ അറിയിച്ചത്.

വൈകാതെ മേഖലയിലേക്കുള്ള പ്രവേശം വിലക്കിയ അധികൃതര്‍ ഗോളത്തില്‍ എക്സ് റേ പരിശോധനകള്‍ നടത്തി. വസ്തു സുരക്ഷിതമാണെന്നത് ഒഴികെ മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടില്ല. ഗോളത്തെ ഉടന്‍ ബീച്ചില്‍ നിന്ന് മാറ്റുമെന്നറിയുന്നു. അടുത്തിടെ യു.എസില്‍ ചാര ബലൂണും അജ്ഞാത പേടകങ്ങളും കണ്ടെത്തിയ പശ്ചാത്തലത്തില്‍ ഈ ഗോളവും അത്തരത്തില്‍ ഏതെങ്കിലും നിരീക്ഷണ പദ്ധതിയുടെ ഭാഗമാണോ എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ലോഹ ഗോളത്തിന് ചാര ബലൂണുകളും മറ്റുമായി ബന്ധമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. 2019 മുതല്‍ കുറഞ്ഞത് മൂന്ന് തവണയെങ്കിലും ജപ്പാന്റെ ആകാശത്ത് ചൈനയുടെ നിരീക്ഷണ ബലൂണുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് കഴിഞ്ഞാഴ്ച ജപ്പാന്‍ പറഞ്ഞിരുന്നെങ്കിലും ചൈന അത് നിഷേധിച്ചിരുന്നു.

Related Articles

Back to top button