International
വിമാനത്തില്‍ കയറുന്നതിനിടെ കാലിടറി വീണ് ജോ ബൈഡന്
ശ്രീജ.എസ്
വിമാനത്തില്‍ കയറുന്നതിനിടെ കാലിടറി വീണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. എയര്‍ ഫോഴ്സ് വണ്‍ വിമാനത്തിലേയ്ക്കുള്ള പടികള്‍ കയറുന്നതിനിടെയാണ് അദ്ദേഹത്തിന് കാലിടറിയത്. ഒരു തവണയല്ല, മൂന്ന് തവണയാണ് ബാലന്‍സ് കിട്ടാതെ ബൈഡന് വിഷമിച്ചത്.
അറ്റ്ലാന്റയിലേയ്ക്ക് പോകാനായി വിമാനത്തില്‍ കയറുന്നതിനിടെയാണ് 78കാരനായ അമേരിക്കന്‍ പ്രസിഡന്റ് കാലിടറി വീണത്. വശങ്ങളിലുള്ള കൈവരിയില്‍ പിടിച്ചാണ് കയറിയതെങ്കിലും ഏകദേശം മധ്യഭാഗത്ത് എത്തിയപ്പോള്‍ അദ്ദേഹത്തിന് ബാലന്‍സ് നഷ്ടപ്പെടുകയായിരുന്നു.