Uncategorized

മകള്‍ക്ക് തുല്യം സ്വര്‍ണ്ണക്കട്ടികള്‍ സ്ത്രീധനമായി നല്‍കി പാകിസ്താനി

“Manju”

 

ഇസ്ലാമാബാദ് : വിവാഹം എന്നത് വിലപേശല്‍ നടക്കുന്ന കാലിച്ചന്തയല്ലെന്ന് വിദ്യാഭ്യാസം ഉള്ള പലര്‍ക്കും അറിയാം .എന്നാല്‍ പാക് വ്യവസായി മകളുടെ വിവാഹം നടത്തിയ രീതി ഒരു വില്‍പ്പന നടത്തുമ്ബോലെ തന്നെയാണ് . പെണ്‍കുട്ടിയുടെ തൂക്കത്തിന് തുല്യമായ സ്വര്‍ണക്കട്ടികളാണ് ഒരു പാകിസ്താനി വ്യവസായി മകള്‍ക്ക് സ്ത്രീധനമായി നല്‍കിയത് .

ദുബായിലാണ് വിവാഹം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഈ രാജകീയ വിവാഹത്തിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പെണ്‍കുട്ടിയെ ഒരു തുലാസില്‍ ഇരുത്തിയ ശേഷം രണ്ടാം തുലാസില്‍ സ്വര്‍ണ്ണ കട്ടികളും വച്ചതിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് . യുവതിയുടെ തൂക്കം 70 കിലോ ആയിരുന്നതിനാല്‍ അതേ തൂക്കമുള്ള സ്വര്‍ണ്ണ കട്ടകള്‍ സ്ത്രീധനമായി നല്‍കി.

വിവാഹത്തെക്കുറിച്ച്‌ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. എന്നാല്‍ ആഹാരത്തിനു പോലും ഗതിയില്ലാതെ സ്വന്തം രാജ്യം യാചിക്കുമ്ബോഴാണ് ഈ ആഡംബരവിവാഹമെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

Related Articles

Back to top button