Uncategorized

ബി.എസ്.സി ഹോസ്പിറ്റാലിറ്റി സംയുക്ത പ്രവേശനപരീക്ഷ മേയ് 14ന്

“Manju”

നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജിയുമായി അഫിലിയേറ്റ് ചെയ്ത 21 സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും 28 സ്റ്റേറ്റ് ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും ഒരു പൊതുമേഖലാസ്ഥാപനത്തിലും 25 സ്വകാര്യ ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും നടത്തുന്ന ബി.എസ്.സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സിലേക്കുള്ള സംയുക്ത പ്രവേശനപരീക്ഷ മേയ് 14ന് നടക്കും. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിക്കാണ് പരീക്ഷാച്ചുമതല. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി. ഏപ്രില്‍ 27ന് വൈകീട്ട് അഞ്ചുവരെ രജിസ്റ്റര്‍ ചെയ്യാം.

യോഗ്യത: ഇംഗ്ലീഷ് ഉള്‍പ്പെടെ വിഷയങ്ങള്‍ പഠിച്ച്‌ പ്ലസ് ടു/തത്തുല്യം. ഫൈനല്‍ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. ഫിസിക്കല്‍ ഫിറ്റ്നസ് ഉണ്ടാകണം. വിജ്ഞാപനം https://nchmjee.nta.nic.in ല്‍. ഫീസ് ജനറല്‍/.ബി.സി നോണ്‍ ക്രീമിലെയര്‍ വിഭാഗങ്ങള്‍ക്ക് 1000 രൂപ, ജനറല്‍ ഇ.ഡബ്ല്യൂ.എസിന് 700 രൂപ. എസ്.ടി/എസ്.ടി/പി.ഡബ്ല്യൂ.ഡി/തേര്‍ഡ് ജന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് 450 രൂപ.

11,965 സീറ്റുകളിലാണ് പ്രവേശനം. കേരളത്തില്‍ തിരുവനന്തപുരം (കോവളം), ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും (298 സീറ്റ്) കോഴിക്കോട് ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലും (90) സ്വകാര്യ മേഖലയില്‍ മൂന്നാര്‍ കാറ്ററിങ് കോളജിലും (120) വയനാട് ഓറിയന്റല്‍ സ്കൂള്‍ ഓഫ് മാനേജ്മെന്റിലും (120) അഡ്മിഷന്‍ ലഭിക്കും.

Related Articles

Back to top button