Uncategorized

നാളെ സഹകരണ മന്ദിര സമര്‍പ്പണ വാര്‍ഷികം

“Manju”

പോത്തന്‍കോട് ; നാളെ (2023 മാര്‍ച്ച് 1) സഹകരണമന്ദിര സമര്‍പ്പണ വാര്‍ഷികം. 1999 മാര്‍ച്ച് 1 ന് (1174 കുംഭം 17) തിങ്കളാഴ്ചയാണ് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെ സഹകരണമന്ദിരം ഗുരുവിന് സമര്‍പ്പിക്കപ്പെട്ടത്. എല്ലാവര്‍ഷവും മാര്‍ച്ച് 1 സഹകരണ മന്ദിര സമര്‍പ്പണ വാര്‍ഷികമായി കണക്കാക്കുന്നു. സമര്‍പ്പണ സമയത്ത് സഹകരണമന്ദിരത്തില്‍ ഇപ്രകാരം ആലേഖനം ചെയ്തിരിക്കുന്നു.

ഇത് സഹകരിക്കാനുള്ള മന്ദിരം,
ഈ ആശയവുമായി പൊരുത്തപ്പെടണമെന്ന് താല്പര്യമുള്ളവര്‍ക്ക്,
യുഗധര്‍മ്മമനുസരിച്ച്, പലയുഗങ്ങള്‍ പ്രവര്‍ത്തിച്ച് ആര്‍ജ്ജിതമായ ഫലം നേടി,
യോഗ്യതപ്രാപിച്ച ധര്‍മ്മത്തിന്റെ ഒരു അധികാരി വന്നാല്‍ ,
ആ ആള്‍ ഇരുന്ന് ഈ ധര്‍മ്മം പറഞ്ഞുകൊടുക്കണം.

ഈ ആശയവുമായി പൊരുത്തപ്പെടുന്നവര്‍ ഇത് കേട്ട് അറിയുകയും വേണം.
ഇങ്ങനെ ഗുരുശിഷ്യബന്ധത്തിന്റെ സഹകരണം ഉറപ്പിക്കുന്ന ഇടമാണ് സഹകരണമന്ദിരം
ഇവിടെ ജാതിക്കോ മതത്തിനോ സ്ഥാനമില്ല, ഇത് ഒരു ധര്‍മ്മമാണ്.

Related Articles

Back to top button