Uncategorized

ട്രാക്ക് മുറിച്ചുകടക്കവെ ട്രെയിനിടിച്ച്‌ മലയാളി വിദ്യാര്‍ത്ഥിനിക്ക് ചെന്നൈയില്‍ ദാരുണാന്ത്യം.

“Manju”

പുത്തൂര്‍ (കൊട്ടാരക്കര) :  ചെന്നൈയില്‍ ട്രാക്ക് മുറിച്ചുകടക്കവെ ട്രെയിനിടിച്ച്‌ മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൊട്ടാരക്കര പുത്തൂര്‍ കുന്നത്ത് നെല്ലിപ്പിള്ളില്‍ വീട്ടില്‍ സിബി പാപ്പച്ചന്റെയും അനിത സിബിയുടെയും മകള്‍ നിഖിത.കെ.സിബിയാണ് (19) മരിച്ചത്. സങ്കടം അടക്കാനാവാതെ നിലവിളിച്ച്‌. ചെന്നൈയില്‍ ട്രാക്ക് മുറിച്ചുകടക്കവെ ട്രെയിനിടിച്ച്‌ മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യംകൊട്ടാരക്കര പുത്തൂര്‍ കുന്നത്ത് നെല്ലിപ്പിള്ളില്‍ വീട്ടില്‍ സിബി പാപ്പച്ചന്റെയും അനിത സിബിയുടെയും മകള്‍ നിഖിത.കെ.സിബിയാണ് (19) മരിച്ചത്. താംബരം മദ്രാസ് ക്രിസ്ത്യന്‍ കോളേജിലെ ഒന്നാം വര്‍ഷ ബി.എസ്സി സൈക്കോളജി വിദ്യാര്‍ത്ഥിനിയായിരുന്നു. ഇന്നലെ രാവിലെ 9.45ന് ചെന്നൈ ഇരുമ്ബുലിയൂരിലെ പഴയ റെയില്‍വേ ഗേറ്റിന് സമീപം ചെന്നൈഗുരുവായൂര്‍ എക്‌സ്പ്രസ് തട്ടിയാണ് അപകടം ഉണ്ടായത് . തത്ക്ഷണം മരിച്ചു. മൊബൈല്‍ ഫോണ്‍ ഹെഡ്‌സെറ്റ് വച്ച്‌ സംസാരിച്ച്‌ നടക്കവേ, ട്രെയിന്‍ വരുന്നത് അറിയാതെ മറികടന്നെന്നാണ് സൂചനകള്‍ . ഇരുമ്ബുലിയൂരിലെ ഹോസ്റ്റലില്‍ നിന്നായിരുന്നു പഠനം നടത്തിയിരുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഇന്ന് രാവിലെ പുത്തൂരിലെ വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് ഒന്നരയോടെ പുത്തൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. പിതാവ് പ്രവാസിയാണ്. ഒരു സഹോദരിയുമുണ്ട്.

 

Related Articles

Check Also
Close
Back to top button