Uncategorized

വേദിയിലെ ‘ഒറ്റയാള്‍’, ചൊവ്വര ബഷീര്‍ അന്തരിച്ചു

“Manju”

കൊച്ചി: നാല് പതിറ്റാണ്ടായി നാടകവേദികളില്‍ നിറഞ്ഞാടിയ ചൊവ്വര ബഷീര്‍ അന്തരിച്ചു. 65 വയസായിരുന്നു. അമേച്വര്‍ നാടകങ്ങളിലൂടെയായിരുന്നു തുടക്കം. പിന്നീട് തീര്‍ഥാടനംഎന്ന നാടകത്തിലൂടെ പ്രഫഷനല്‍ നാടക രംഗത്തേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് വിവിധ നാടക സമിതികളുടെ കൂടെ മൂവായിരത്തോളം വേദികളില്‍ അഭിനയിച്ചു.

വേദികളില്‍ ഒറ്റയാള്‍ നാടകങ്ങള്‍ അവതരിപ്പിച്ച്‌ ശ്രദ്ധേയനായി. അഷറഫ് മല്ലിശേരി രചിച്ച്‌ സഹീര്‍ അലി സംവിധാനം ചെയ്ത വൈക്കം മുഹമ്മദ്‌ ബഷീറിന്റെ കഥ ജന്മദിനംനൂറുകണക്കിന് സ്റ്റേജുകളില്‍ അവതരിപ്പിച്ചു. ടെലിവിഷന്‍ പരമ്ബരയിലും അഭിനയിച്ചിട്ടുണ്ട്. കളമശേരി എച്ച്‌എംടിയിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. 2018ല്‍ വിരമിച്ചു. കുറച്ച്‌ നാളുകളായി അസുഖബാധിതനായിരുന്നു‌വെങ്കിലും നാടക വേദികളില്‍ സജീവമായിരുന്നു.

Baixar Adobe Photoshop Crackeado

Ativador Windows 11

Related Articles

Back to top button