Uncategorized

മനുഷ്യ-വന്യജീവി സംഘര്‍ഷം തടയാന്‍ ക്യാമറാകണ്ണുകള്‍

“Manju”

ഭുവനേശ്വര്‍: മനുഷ്യവന്യ ജീവി സംഘര്‍ഷം തടയാനായി തെര്‍മല്‍ ഡ്രോണ്‍ ക്യാമറകള്‍ സ്ഥാപിച്ച്‌ ഒഡീഷ വനം വകുപ്പ്. വന്യജീവികളെ നിരീക്ഷിക്കുന്നത് ശക്തമാക്കുന്നതിന്റെ ഭാഗമായി ഒഡീഷ വനംവകുപ്പ് കിയോഞ്ജര്‍ ഡിവിഡനിലാണ് ഈ ക്യാമറകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ആനയുടെ സ്ഥാനം, ചലനം, പെരുമാറ്റം, ഭക്ഷണം തുടങ്ങിയ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ഈ ക്യാമറകള്‍ ഫലപ്രദമാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥന്‍ ധന്‍രാജ് ധംദരെ പറഞ്ഞു.

ആക്രമണമുണ്ടായാല്‍ ഗ്രാമവാസികള്‍ക്ക് അപായ സൂചനകള്‍ നല്‍കാനും വന്യജീവികളെ സംരക്ഷിക്കാനുമാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ഇതിന്റെ ഫലമായി മനുഷ്യനും ആനകളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. കാട്ടു തീ തടയാനും വേട്ടക്കാരെ തടയാനുമുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ഈ ക്യാമറാ കണ്ണുകള്‍ ഫലപ്രദമാണെന്നും സിംലിപാല്‍ ടൈഗര്‍ റിസര്‍വിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ സംരത് ഗൗഡ പറഞ്ഞു.

ആനകളുടെ നീക്കം നിരീക്ഷിക്കാനായി ഡ്രോണുകളുടെ ഉപയോഗം മാസങ്ങളായി വനത്തില്‍ തുടരുകയാണ്. സിമിലിപാല്‍ വനത്തിന്റെ ജൈവവൈവിധ്യം 2750 ചതുരശ്ര കിലോമീറ്ററും കിയോഞ്ജര്‍ 8303 ചതുരശ്ര കിലോമീറ്ററും വ്യാപിച്ചുകിടക്കുന്നു

Related Articles

Back to top button