Uncategorized

വിദേശ പ്രതിനിധികളെ സ്വാഗതം ചെയ്ത് എസ് ജയശങ്കര്‍

“Manju”

ന്യൂഡല്‍ഹി : ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ വിദേശ പ്രതിനിധികളെ യോഗം നടക്കുന്ന വേദിയിലേക്ക് സ്വാഗതം ചെയ്ത് എസ് ജയശങ്കര്‍. രാഷ്‌ട്രപതി ഭവനിലെ കള്‍ച്ചറല്‍ സെന്ററാണ് ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ വേദിയാകുന്നത്. എല്ലാ ജി20 അംഗരാജ്യങ്ങളില്‍ നിന്നും 40 പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. റഷ്യയുക്രെയ്ന്‍ പ്രതിസന്ധി, ഭക്ഷ്യഊര്‍ജ്ജ സുരക്ഷ, ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടം തുടങ്ങിയ വിഷയങ്ങളെ കുറിച്ച്‌ ചര്‍ച്ച നടക്കും.

ഇന്ത്യയുടെ അദ്ധ്യക്ഷതയ്‌ക്ക് കീഴില്‍ നടക്കുന്ന രണ്ടാമത്തെ മന്ത്രിതല യോഗമാണിത്. ധനമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും ആദ്യ മന്ത്രിതല യോഗം ബെംഗളൂരുവില്‍ നടന്നിരുന്നു. ജി20 അദ്ധ്യക്ഷതയില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ ഏറ്റവും വലിയ സമ്മേളനങ്ങളിലൊന്നാണിത്.

വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ നേതൃത്വത്തില്‍ രണ്ട് ഘട്ടങ്ങളിലായി ചര്‍ച്ചകള്‍ നടക്കും. ആദ്യ ഘട്ടത്തില്‍ ബഹുരാഷ്‌ട്രവാദം, ഭക്ഷണം, ഊര്‍ജ്ജം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. രണ്ടാമത്തെ ഘട്ടത്തില്‍ തീവ്രവാദവും മയക്കു മരുന്നും ഉള്‍പ്പെടെയുള്ള വെല്ലുവിളി നിറഞ്ഞ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

Related Articles

Back to top button