Uncategorized

കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴി സ്ഥലമെടുപ്പ് ധ്രുതഗതിയില്‍

“Manju”

കൊച്ചി ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഒന്നാം ഘട്ട സ്ഥലമെടുപ്പ് ജൂണില്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനം. പാലക്കാട് ജില്ലയില്‍ നിന്നാണ് ഒന്നാം ഘട്ട സ്ഥലമെടുപ്പ് ആരംഭിക്കുന്നത്. പാലക്കാട് നോഡിന് 1,710.45 ഏക്കറും, കൊച്ചി നോഡിന് 358 ഏക്കറും ഉള്‍പ്പെടെ 2,000- ലധികം ഏക്കര്‍ സ്ഥലമാണ് വ്യവസായ പാത യാഥാര്‍ത്ഥ്യമാക്കാനായി ഏറ്റെടുക്കേണ്ടത്. നിലവില്‍, പാലക്കാട് ജില്ലയിലെ കണ്ണമ്ബ്ര, പുതുശ്ശേരി മേഖലകളിലുളള 1,328 ഏക്കര്‍ സ്ഥലത്ത് നിന്നും 1,152.23 ഏക്കര്‍ ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്. ബാക്കിയുള്ളവ രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുന്നതാണ്.

കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനും, നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പാലക്കാടുള്ള സ്ഥലം ഏറ്റെടുക്കാന്‍ 1,789.91 കോടി രൂപയും, കൊച്ചിയിലെ സ്ഥലം ഏറ്റെടുക്കാന്‍ 840 കോടി രൂപയുമാണ് വേണ്ടത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് സ്ഥലത്തിന് പണം നല്‍കുക. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ, അടുത്ത അഞ്ച് വര്‍ഷത്തിനകം 22,000 പേര്‍ക്ക് നേരിട്ട് തൊഴിലവസരവും, 10,000 കോടിയിലധികം രൂപയുടെ നിക്ഷേപവും ലഭിക്കുന്നതാണ്.

Related Articles

Back to top button