Uncategorized

വനിതാ ദിനത്തോടനുബന്ധിച്ച്‌ ‍ കാര്‍ റാലി

“Manju”

ഭുവനേഷ്വര്‍: അന്താരാഷ്‌ട്ര വനിത ദിനത്തോടനുബന്ധിച്ച്‌ സേവ പ്രയാസ് ഫൗണ്ടേഷന്‍ വനിതകളുടെ കാര്‍ റാലി സംഘടിപ്പിച്ചു. ഒഡീഷയുടെ തലസ്ഥാന നഗരിയിലാണ് റാലി സംഘടിപ്പിച്ചത്. 100ല്‍ അധികം സ്ത്രീകളാണ് റാലിയില്‍ പങ്കെടുത്തത്.

ഭുവനേശ്വറിലെ ആദിത്യ മഹീന്ദ്ര മോട്ടോറില്‍ നിന്നും ഫ്ളാഗ്‌ഓഫ് ചെയ്ത റാലി 45 കിലോമീറ്റര്‍ പിന്നിട്ട് പുരിയിലെ ശതശംഖയിലാണ് അവസാനിച്ചത്. സ്ത്രീകള്‍ക്ക് പുറമെ പുരുഷന്മാരും റാലിയില്‍ പങ്കാളികളായി. ആസിഡ് ആക്രമണം തടയുക, സമത്വം ഉറപ്പുവരുത്തുക, സാങ്കേതിക പുരോഗതി ഉറപ്പുവരുത്തുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു റാലി.

കഴിഞ്ഞ ദിവസം സമാനരീതിയില്‍ ആരോഗ്യ മന്ത്രാലയം മെഗാ വാക്കത്തോണ്‍ സംഘടിപ്പിച്ചിരുന്നു. ‘വാക്ക് ഫോര്‍ ഹെല്‍ത്ത്എന്ന ആശയം മുന്നോട്ട് വച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. ആരോഗ്യവതികളായ സ്ത്രീകള്‍ കുടുംബത്തെ മാത്രമല്ല സമൂഹത്തിനും രാജ്യത്തെയും കൂടുതല്‍ ശക്തമാക്കുമെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.

Related Articles

Back to top button