Uncategorized

ശാന്തിഗിരി ആശ്രമം ഹൊസൂര്‍ ബ്രാഞ്ചിന് തിരിതെളിഞ്ഞു

“Manju”
ശാന്തിഗിരി ആശ്രമം ഹൊസൂര്‍ ബ്രാഞ്ചിന്റെ തിരിതെളിയിക്കല്‍ കര്‍മ്മം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നിര്‍വ്വഹിക്കുന്നു. ഡി.എം.കെ കൃഷ്ണഗിരി ജില്ലാ പ്രസിഡന്റ് യുവരാജ്, അയിരണപ്പള്ളി മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ജെ.കെ. ഗോപാല്‍, സി. മാരപ്പ, ഡി. അനുമാന്‍ തപ്പ, സബീർ തിരുമല, മുന്‍ ഊര് ഗൗണ്ടറായ ആനന്ദ രാമലു, സ്വാമി സായൂജ്യനാഥ് ജ്ഞാന തപസ്വി, സ്വാമി ജ്യോതിര്‍ പ്രകാശ ജ്ഞാന തപസ്വി, സ്വാമി സത്യചിത്ത് ജ്ഞാനതപസ്വി  ആത്മബന്ധുക്കള്‍ തുടങ്ങിയവര്‍ സമീപം.

ഹൊസൂര്‍ (തമിഴ്നാട്) : ശാന്തിഗിരി ആശ്രമം ഹൊസൂര്‍ ബ്രാ‍ഞ്ചിന് ഇന്ന് രാവിലെ 10 00 മണിക്ക് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി തിരിതെളിച്ചതോടെ ഭക്തിനിര്‍ഭരമായ തുടക്കമായി. ഡി.എം.കെ കൃഷ്ണഗിരി ജില്ലാ പ്രസിഡൻറ് യുവരാജ്, അയിരണപ്പള്ളി മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ജെ.കെ. ഗോപാല്‍, സി. മാരപ്പ, മുന്‍ വൈസ് പ്രസിഡന്റ് ഡി. അനുമാന്‍ തപ്പ, സബീർ തിരുമല, മുന്‍ ഊര് ഗൗണ്ടറായ ആനന്ദ രാമലു, വി. ദേവരാജ്, കേശവമൂര്‍ത്തി എന്‍, രാജശേഖരന്‍, എസ്സ്.രാജമ്മ, നാഗലക്ഷ്മി,ശാന്തിഗിരി ആശ്രമം ഹൊസൂര്‍ ബ്രാഞ്ച് ചീഫ് ജനനി അഭയജ്ഞാന തപസ്വിനി, ശാന്തിഗിരി ആശ്രമം ബാംഗ്ലൂര്‍ റീജിയൺ ഹെഡ് സ്വാമി സായൂജ്യനാഥ് ജ്ഞാനതപസ്വി, സ്വാമി ജ്യോതിര്‍പ്രകാശ ജ്ഞാനതപസ്വി, ഹൊസൂര്‍ ബ്രാഞ്ച് ഹെഡ് (സര്‍വീസസ്) ജനനി മംഗള ജ്ഞാനതപസ്വിനി, ഓര്‍ഗനൈസിംഗ് സെക്രട്ടറിയുടെ ഓഫീസ് ഇന്‍ചാര്‍ജ് സ്വാമി സത്യചിത്ത് ജ്ഞാനതപസ്വി, ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി പേട്രണ്‍ (ഇന്‍ഡസ്ട്രീസ്) വി. അനന്തറാം, അഡ്വൈസറി കമ്മിറ്റി ചുമതലക്കാരായ ഡി.സിങ്കാരവേലൻ, മാരപ്പ, രവി ശങ്കര്‍, രവി വെങ്കിടേശ്, മഹേഷ് മൂർത്തി, കൃഷ്ണ മൂർത്തി, അഡ്വ വിജയരാജ്‍, സതീഷ് മിലിന്ദ,  ടാക്സ് കണ്‍സള്‍ട്ടന്റും ആശ്രമം  കോര്‍ഡിനേഷന്‍ കമ്മിറ്റിയംഗവുമായ എന്‍. ഹരിദാസ്, ആത്മബന്ധു വി. അനുരാധ, ബ്രഹ്മചാരി അഖില്‍ ജെഎല്‍., ബ്രഹ്മചാരി ശാന്തിപ്രിയന്‍.പി.ആർ,ബ്രഹ്മചാരിണി വന്ദിത സിദ്ധാർത്ഥൻ എന്നിവര്‍ സാന്നിദ്ധ്യമായിരുന്നു.

പ്രാര്‍ത്ഥനാലയം തിരിതെളിയ്ക്കലില്‍ നിന്ന്

2016 ചിങ്ങം 1 നാണ് ശാന്തിഗിരി ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍‍ തമിഴ്നാട്ടിലെ ഹൊസൂരില്‍ ആരംഭിച്ചത്.

Related Articles

Check Also
Close
Back to top button