Uncategorized

ചെറുകിട സംരംഭകര്‍ക്ക് ആശ്വാസ വാര്‍ത്ത

“Manju”

രാജ്യത്തെ ചെറുകിട സംരംഭകര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് വേണ്ടിയുള്ള അടിയന്തര വായ്പ ഗ്യാരന്റി പദ്ധതി നീട്ടാനാണ് കേന്ദ്രത്തിന്റെ നീക്കം.

കോവിഡ് മഹാമാരി പിടിമുറുക്കിയ കാലയളവിലാണ് ചെറുകിട സംരംഭങ്ങള്‍ക്കായി വായ്പകള്‍ അനുവദിച്ചത്. കോവിഡ് സാമ്പത്തിക മേഖലയില്‍ പലതരത്തിലുള്ള അനിശ്ചിതത്വങ്ങള്‍ സൃഷ്ടിച്ചിരുന്നു. നിലവില്‍, പല സംരംഭങ്ങള്‍ക്കും കോവിഡിന് മുന്‍പുള്ള നിലയിലേക്ക് കരകയറാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പദ്ധതി നീട്ടുന്നത്. ഇത് ഇടത്തരം സംരംഭങ്ങള്‍ക്ക് സഹായമാകുമെന്നാണ് വിലയിരുത്തല്‍. 2020 മെയ് മാസത്തിലാണ് അടിയന്തര വായ്പ ഗ്യാരന്റി പദ്ധതി ആരംഭിച്ചത്. 2023 മാര്‍ച്ച്‌ 31 മുതല്‍ 6 മാസത്തേക്കാണ് പദ്ധതി നീട്ടുക. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം, ഈ പദ്ധതിക്കായി 3,61,000 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. 2023 ജനുവരി 31 വരെ ഏകദേശം 119 ലക്ഷം വായ്പക്കാര്‍ക്ക് ഇതില്‍ നിന്നും സഹായം ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button