IndiaKozhikodeLatest

ബിജെപിക്ക് അനുകൂലമായ ജനവിധി; കേന്ദ്രമന്ത്രി

“Manju”

കോഴിക്കോട്: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ കേരളത്തിലെ ജനങ്ങള്‍ സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ജനങ്ങള്‍ പൂര്‍ണമായും നിരാകരിച്ചു എന്ന് പറയുന്നത് ശരിയല്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.തിരഞ്ഞെടുപ്പ് അടിസ്ഥാനമാക്കിയാണ് ക്ലീന്‍ ചിറ്റ് ലഭിച്ചെന്ന് പറയുന്നതെങ്കില്‍ ലോ്കസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ ഭരണത്തില്‍ നിന്ന് എല്‍ഡിഎഫ് ഇറങ്ങി പോകണമായിരുന്നു.തിരഞ്ഞെടുപ്പും അന്വേഷണ ഏജന്‍സികളും തമ്മില്‍ ബന്ധമില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.തദ്ദേശതിരഞ്ഞെടുപ്പില്‍ ജനവിധി ബിജെപിക്ക് അനുകൂലമാണെന്നും അദേഹം പറഞ്ഞു.

Related Articles

Back to top button