Uncategorized

കര്‍ണാടകയില്‍ വിമാന നിര്‍മ്മാണ കമ്പനികള്‍ വരും

“Manju”

ബംഗ്‌ളൂരു: കര്‍ണാടകയില്‍ വിമാന നിര്‍മ്മാണ കമ്പനികള്‍ വരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ‘എയര്‍ബസ്, സഫ്‌റോണ്‍ എന്നീ കമ്പനികളുടെ യന്ത്രഭാഗങ്ങള്‍ കര്‍ണാടകയിലാണ് നിര്‍മ്മിക്കുന്നത്. എന്നാല്‍, വിമാന നിര്‍മ്മാണ കമ്പനികളും കര്‍ണാടകയില്‍ തന്നെ തുടങ്ങാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ബൊമ്മെ പറഞ്ഞു. കര്‍ണാടകിലെ ഹുബള്ളിയില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായായിരുന്നു അദ്ദേഹം. കര്‍ണാടകയിലെ ജനങ്ങളുടെ രാഷ്‌ട്രീയ പങ്കാളിത്തം വളരെ വലുതാണ്. വൈവിധ്യമാര്‍ന്ന കാലാവസ്ഥയും പ്രകൃതി വിഭവങ്ങളും കൊണ്ട് സമ്പന്നമാണ് സംസ്ഥാനം. പശ്ചിമഘട്ടത്തിന്റെ സംരക്ഷണം വളരെ പ്രാധാന്യമേറിയതാണ്മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പത്തിനം കാര്‍ഷിക മേഖലകള്‍ വര്‍ഷം തോറും സജീവമാകും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിദേശ നിക്ഷേപങ്ങള്‍ നേരിട്ട് സ്വീകരിക്കുന്നില്‍ ഒന്നാം സ്ഥാനത്താണ് കര്‍ണാടക. രാജ്യത്ത് ആകെയുള്ള ഫോര്‍ച്യൂണ്‍ കമ്പനികളില്‍ 400 എണ്ണവും കര്‍ണാടകയിലാണുള്ളത്. 2025-ഓടെ സമ്പദ്‌വ്യവസ്ഥയില്‍ അഞ്ച് ട്രില്യണ്‍ യുഎസ് ഡോളറിലെത്തുക എന്നതാണ് രാജ്യം ലക്ഷ്യമിടുന്നത്ബൊമ്മെ വ്യക്തമാക്കി.

രാജ്യത്തെ പൗരന്മാര്‍ക്ക് മികച്ച ചികിത്സ സൗകര്യങ്ങള്‍ ലഭിക്കണമെന്നും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ ഉന്നമനത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button