KeralaLatestThiruvananthapuram

ശിവഗിരി തൊടുവേ പാലം യാഥാർത്ഥ്യത്തിലേക്ക്

“Manju”

വർക്കല ശിവഗിരി തൊടുവേ പ്രദേശത്തു നിന്ന് ചെറുകുന്നം ഭാഗത്തേക്ക് ഉള്ള പാലം യാഥാർത്ഥ്യമാകുകയാണ്. 30 കോടി രൂപയാണ് കിഫ്ബി വഴി അനുവദിക്കപ്പെട്ടിട്ടുള്ളത്.
വർക്കല നിവാസികളുടെ ചിരകാല സ്വപ്നമായിരുന്നു തൊടുവേ പാലം. ബ്രിട്ടീഷുകാരുടെ കാലത്ത് തൊടുവേ ഭാഗത്തേയും ചെറുകുന്നം ഭാഗത്തേയും ബന്ധിപ്പിക്കുന്ന ഒരു നടപ്പാലം നിർമ്മിച്ചിരുന്നു.
വർഷംതോറും നടക്കുന്ന ശിവഗിരി തീർത്ഥാടനത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് ഈ പാലം വന്നാൽ വർക്കല റയിൽവേ സ്റ്റേഷനിൽ എത്തിച്ചേരാൻ വളരെ എളുപ്പമാണ്.
ശിവഗിരിയിൽ നിന്നും വർക്കല റയിൽവേസ്റ്റേഷനിൽ എത്തിച്ചേരണമെങ്കിൽ 3 കിലോമീറ്റർ ദൂരം വരും. ഈ പാലം വന്നാൽ 10 മിനിട്ട് കൊണ്ട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരാൻ സാധിക്കും.


അഡ്വ: വി. ജോയി. എം.എൽ.എ.യുടെ നിരന്തരമായ ശ്രമത്തിന്റെ ഭാഗമായിട്ടാണ് പാലത്തിന് 30 കോടി രൂപാ കിഫ്ബി വഴി അനുവദിച്ചത്.
ഈ പാലം യാഥാർത്ഥ്യമായാൽ റെയിൽവേ സ്റ്റേഷനിൽ എത്തുന്നവർക്കും എസ്.എൻ. കോളേജിലേക്കും നഴ്‌സിംഗ് കോളേജിലേക്കും എസ്.എൻ. സെൻട്രൽ സ്‌കൂളിലേക്കും മറ്റും പോകാൻ വളരെ വേഗം സാധിക്കും.
ഒരു വലിയ പാലത്തോടൊപ്പം അപ്രോച്ച് റോഡും സെൻട്രൽ സ്‌കൂൾ ഭാഗത്തേ
യ്ക്ക് ഒരു ചെറിയ പാലവും ഉണ്ടാവും.
കേരളാ പൊതുമരാമത്തു വകുപ്പ് ബ്രിഡ്ജസ് വിഭാഗമാണ് പ്രവൃത്തനങ്ങൾ നടത്തുന്നത്. ഇതിനകം സർവ്വേയും സോയിൽ ടെസ്റ്റും പൂർത്തീകരിച്ചു.
കഴിഞ്ഞ ദിവസം പാലത്തിന്റെ രൂപരേഖ എം.എൽ.എ. പരിശോധിക്കുകയുണ്ടായി. ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

Related Articles

Back to top button