Uncategorized

ഇന്‍ഫോസിസ് പ്രസിഡന്‍റ് മോഹിത് ജോഷി രാജി വച്ചു

“Manju”

ബംഗലൂരു : 22 വര്‍ഷത്തെ സേവനത്തിന് ശേഷം ഇന്‍ഫോസിസ് പ്രസിഡന്‍റ് മോഹിത് ജോഷി രാജി വച്ചു. ടെക് മഹീന്ദ്രയില്‍ എംഡി, സിഇഒ എന്നീ പദവികള്‍ മോഹിത് ജോഷി ഏറ്റെടുക്കും. അഞ്ച് മാസം മുന്‍പ് എസ് രവികുമാര്‍ ഇന്‍ഫോസിസ് പ്രസിഡന്‍റ് സ്ഥാനം രാജി വച്ച്‌ കോഗ്നിസന്‍റില്‍ സിഇഒ പദവിയിലേക്ക് പോയതിന് പിന്നാലെയാണ് മോഹിത് ജോഷി സ്ഥാനം ഏറ്റെടുത്തത്.

ഇന്‍ഫോസിസ് തുടക്കം മുതല്‍ തന്നെ മൂണ്‍ലൈറ്റിങ്ങിന് എതിരായിരുന്നു. ഈയാഴ്ച ദില്ലിയില്‍ വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച ഏഷ്യാ ഇക്കണോമിക് ഡയലോഗില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇതെക്കുറിച്ച്‌ സംസാരിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് മൂണ്‍ലൈറ്റിങ്ങിന്റെ ഭാഗമായി ഒരു കൂട്ടം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു.

Related Articles

Back to top button