Uncategorized

സ്ഥിരതാമസത്തിന് ആളുകളെ തേടുന്നു, 50 ലക്ഷം നല്‍കും

“Manju”

സ്വിറ്റ്സര്‍ലന്‍ഡിലെ പര്‍വത നഗരത്തില്‍ സ്ഥിര താമസം ഇഷ്ടപ്പെടുന്നവര്‍ക്ക് 50,000 പൗണ്ട് (50 ലക്ഷം രൂപ) വാഗ്ദാനം ചെയ്ത് അധികാരികള്‍. സമുദ്ര നിരപ്പില്‍ നിന്നും 4,265 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ആല്‍ബിനനിലേക്കാണ് ആളുകളെ തേടുന്നത്. രാജ്യത്തെ വിനോദസഞ്ചാര മേഖലയായ വലൈസിന്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ആല്‍ബിനന്‍ വിനോദ സഞ്ചാരികളുടെ ഇഷ്ട പ്രദേശം കൂടിയാണ്. എന്നാല്‍ ഇവിടെ 243 പേര്‍ മാത്രമാണ് സ്ഥിരമായി താമസത്തിനുള്ളത്. ഇതാണ് കൂടുതല്‍ ആളുകളെ എത്തിക്കുവാന്‍ അധികൃതര്‍ തീരുമാനിക്കാന്‍ കാരണം.

മഞ്ഞുമൂടിയ കൊടുമുടികളും മനോഹരമായ താഴ്‌വരകളുമുള്ള ആല്‍ബിനനിലെ മിക്കയിടങ്ങളും ജനവാസമില്ലാതെ ശൂന്യമാണ്. ഇവിടെയുണ്ടായിരുന്ന സ്വിസ് പൗരന്‍മാരില്‍ ഭൂരിഭാഗവും മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി നഗരങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. ഇവിടെയുള്ള പ്രതികൂലമായ തൊഴില്‍ സാഹചര്യങ്ങളാണ് നഗരത്തിലേക്ക് മാറാന്‍ ആളുകളെ പ്രേരിപ്പിച്ചത്.

അമ്പത് ലക്ഷം മോഹിച്ച്‌ ആല്‍ബിനനിലേക്ക് കുടിയേറുന്നവര്‍ക്ക് ചില നിബന്ധനകള്‍ കൂടി പാലിക്കേണ്ടി വരും. ആദ്യമായി 45 വയസിന് താഴെയുള്ളവര്‍ക്ക് മാത്രമേ ആല്‍ബിനനില്‍ താമസത്തിന് എത്താനായി അപേക്ഷിക്കാന്‍ കഴിയൂ. കൂടാതെ അവര്‍ക്ക് പെര്‍മിറ്റ് സി റെസിഡന്‍ സ്വിസ് പൗരന്മാരായിരിക്കണം. യൂറോപ്യന്‍ യൂണിയന് കീഴിലുള്ള രാജ്യങ്ങളിലെ പൗരന്‍മാരോ, അല്ലെങ്കില്‍ അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ നിന്നും അഞ്ച് വര്‍ഷമോ സ്വിറ്റ്സര്‍ലന്‍ഡില്‍ താമസിച്ചാല്‍ മാത്രമേ പെര്‍മിറ്റ് സി ലഭിക്കൂ. ഇനി മറ്റേതെങ്കിലും രാജ്യത്ത് നിന്നുള്ളവരാണെങ്കില്‍ 10 വര്‍ഷം സ്വിറ്റ്സര്‍ലന്‍ഡില്‍ താമസിക്കണം. ഇനി പെര്‍മിറ്റ് സിയുമായി ആല്‍ബിനനില്‍ വരാന്‍ തയ്യാറായാല്‍ തന്നെ അവിടെ കുറഞ്ഞത് 19 വര്‍ഷമെങ്കിലും താമസിക്കാം എന്ന ഉറപ്പ് നല്‍കുകയും വേണം.

 

Related Articles

Back to top button