Uncategorized

ട്രാഫിക് നിയന്ത്രിക്കാന്‍ ഇനി നിര്‍മ്മിത ബുദ്ധി

“Manju”

പനാജി: നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ട്രാഫിക് സിഗ്നല്‍ സ്ഥാപിച്ച്‌ ഗോവ സര്‍ക്കാര്‍. ട്രാഫിക് നിയമ ലംഘനങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള സിഗ്നലുകള്‍ ഗതാഗത വകുപ്പ് സ്ഥാപിച്ചത്. എഐ ട്രാഫിക് സിഗ്നലിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രമോദ് സാവന്ത് മേഴ്‌സസ് ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്തു.

ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ പോലീസിനെ എഐ ട്രാഫിക് സംവിധാനം സഹായിക്കുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ബെംഗളുരു ആസ്ഥാനമായുള്ള ബെല്‍ടെക്ക് എഐ ആണ് സിഗ്നല്‍ സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുന്നത്. സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും പ്രമോദ് സാവന്ത് വ്യക്തമാക്കി. ഗതാഗത നിയമം തെറ്റിക്കുന്നവരെ കണ്ടെത്തുവാനും, ട്രാഫിക് സിഗ്നലുകളെ ഏകോപിപ്പിക്കുവാനും, ഈ സംവിധാനം വഴി സാധിക്കും. നിയമലംഘനം നടത്തുന്നവര്‍ക്ക് ഇ-ചെല്ലാന്‍ സംവിധാനം ഉപയോഗിച്ച്‌ പിഴയടയ്‌ക്കാവുന്നതാണ്. സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

Related Articles

Back to top button