Uncategorized

19 പുതിയ ജില്ലകള്‍ രൂപീകരിക്കാന്‍ രാജസ്ഥാന്‍

“Manju”

ജയ്പുര്‍: 19 പുതിയ ജില്ലകളും മൂന്ന് പുതിയ റവന്യൂ ഡിവിഷനുകളും പ്രഖ്യാപിച്ച്‌ രാജസ്ഥാന്‍ സര്‍ക്കാര്‍. ജയ്പൂര്‍ നോര്‍ത്ത്, ജയ്പൂര്‍ സൗത്ത്, ജോധ്പൂര്‍ ഈസ്റ്റ്, ജോധ്പൂര്‍ വെസ്റ്റ്, അനുപ്ഗഡ്, ബലോതര, ബേവാര്‍, ദീഗ്, ദീദ്വാനകുചമാന്‍, ദുദു, ഗംഗാപൂര്‍ സിറ്റി, കേഖ്രി, കോട്പുട്‌ലിബെഹ്‌റോര്‍, ഖൈര്‍താല്‍, നീം കാ താന, ഫലോഡി, സലൂംബര്‍, സഞ്ചോര്‍, ഷാഹ്പുര എന്നിവയാണ് പുതിയ ജില്ലകള്‍.

ബന്‍സ്വാര, പാലി, സിക്കാര്‍ എന്നിവയാണ് സംസ്ഥാനത്തെ പുതിയ ഡിവിഷനുകള്‍. ജില്ലാ പുനര്‍നിര്‍ണയത്തിനായി രൂപീകരിച്ച ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഈ തീരുമാനം നിയമസഭയില്‍ പ്രഖ്യാപിച്ചത്. നിലവില്‍ 33 ജില്ലകളാണ് സംസ്ഥാനത്ത് ഉള്ളത്. ബിജെപി നേതാവ് വസുന്ധര രാജെ മുഖ്യമന്ത്രിയായിരിക്കെ, 2005-ല്‍ പ്രതാപ്ഗഡ് ജില്ലയ്ക്ക് രൂപം നല്‍കിയ ശേഷമുള്ള ആദ്യ ജില്ലാ പുനര്‍നിര്‍ണയമാണിത്.

Related Articles

Back to top button