IndiaLatest

യുഎന്‍ ദൗത്യങ്ങള്‍ക്കായി ഇന്ത്യന്‍ ആര്‍മിയ്ക്ക് 159 വാഹനങ്ങള്‍

“Manju”

ന്യൂഡല്‍ഹി: യുഎന്‍ സമാധാന ദൗത്യങ്ങളുടെ ഭാഗമായി മെയ്‌ക്ക് ഇന്‍ ഇന്ത്യ വികസിപ്പിച്ചെടുത്ത 159 വാഹനങ്ങളും ഉപകരണങ്ങളും ഇന്ത്യന്‍ സൈന്യത്തിന് ലഭിച്ചിട്ടുണ്ട്. യുണൈറ്റഡ് നേഷന്‍സ് ഇന്ററിം സെക്യൂരിറ്റി ഫോഴ്‌സ് ഫോര്‍ അബൈയില്‍ യുഎന്‍ സമാധാന പരിപാലന ദൗത്യങ്ങള്‍ക്കുള്ളതാണ് ഈ വാഹനങ്ങള്‍.

യുഎന്‍ സമാധാന ദൗത്യങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഈ വാഹനങ്ങളിലൂടെ സാധിക്കും. ലോകത്തിലെ ഏറ്റവും മികച്ച ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച്‌ ഇന്ത്യന്‍ സൈനികരെ സജ്ജമാക്കുന്നതിന്റെ ഭാഗമാണിത്. ഇന്ത്യയില്‍ പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും നിര്‍മ്മിക്കുന്നതിനും കമ്ബനികളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമാണ് ഇത്. നിക്ഷേപങ്ങള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. പ്രതിരോധമേഖലയിലെ വിദേശനിക്ഷേപം നൂറ് ശതമാനവും സര്‍ക്കാര്‍ വഴിയാണ് രാജ്യത്തെത്തുന്നത്. ഇത് ഇന്ത്യന്‍ സേനക്ക് ഭാവിയിലേക്ക് ആവശ്യമായ ആയുധങ്ങള്‍ നല്‍കാന്‍ സഹായകമാകും.

ആധുനിക ആയുധ നിര്‍മാണത്തിന്റെ ആഗോള രൂപകല്പന നിര്‍മാണ കേന്ദ്രമായി ഇന്ത്യയെ മാറ്റാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷ്യമിടുന്നത്. യുഎന്‍ സേനയിലെ ഇന്ത്യന്‍ സൈനിക സംഘത്തെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരന്തരം വിന്യസിക്കാറുണ്ട്. അതിനാല്‍ വിദേശ കച്ചവടക്കാരില്‍ നിന്നുള്ള ഉപകരണങ്ങള്‍ ഇന്ത്യന്‍ സൈനികരിലേക്ക് എത്താന്‍ സമയമെടുക്കുമായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ മെയ്‌ക്ക് ഇന്‍ ഇന്ത്യ സംരംഭം ആരംഭിച്ചതിനുശേഷം ഇന്ത്യന്‍ സൈന്യത്തിന് തദ്ദേശീയമായി നിര്‍മ്മിക്കപ്പെട്ട സാമഗ്രികള്‍ വേഗത്തില്‍ ലഭിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

 

Related Articles

Back to top button