KeralaLatest

കൊവിഡ് ജാഗ്രതയില്ലാതെ ബാങ്കുകള്‍; മിക്ക എ ടി എമ്മുകളിലും സാനി‌റ്റൈസറില്ല

“Manju”

ദിവസവും എത്തുന്നത് ആയിരങ്ങൾ, എന്നിട്ടും കൊവിഡ് ജാഗ്രതയില്ലാതെ ബാങ്കുകൾ; മിക്ക എ ടി എമ്മുകളിലും സാനി‌റ്റൈസറില്ല - KERALA - GENERAL | Kerala Kaumudi Online

ശ്രീജ.എസ്

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ ആദ്യ നാളുകളില്‍ ഉണ്ടായിരുന്ന അതിജാഗ്രത ജനങ്ങള്‍ സൗകര്യപൂര്‍വം മറന്ന മട്ടാണ്. കൈകള്‍ ശുചിയാക്കുന്നതിനുള‌ള സാനി‌റ്റൈസറും സോപ്പും വെള‌ളവും മുന്‍പ് ചെറിയ ജംഗ്ഷനുകളില്‍ പോലുമുണ്ടായിരുന്നു. ഇപ്പോള്‍ അതെല്ലാം ഇല്ലാതായി.

നഗരത്തിലെ എ.ടി.എമ്മുകളില്‍ പലയിടത്തും കൈകള്‍ ശുചിയാക്കാനുള്ള സാനിറ്റൈസറുകളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ് . കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കൊവിഡ് വ്യാപനം ആരംഭിച്ചതിന് പിന്നാലെ പണത്തിനായി ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന എ.ടി.എമ്മുകളില്‍ ബാങ്കുകള്‍ സ്വന്തം ചെലവില്‍ സാനിറ്റൈസറുകള്‍ സ്ഥാപിച്ചിരുന്നു. അവയാണ് ഇപ്പോള്‍ പലയിടത്ത് നിന്നും അപ്രത്യക്ഷമായിരിക്കുന്നത്.

എ.ടി.എം ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും സാനിറ്റൈസര്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുന്ന പോസ്റ്ററുകളും എ.ടി.എം സെന്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ സാനിറ്റൈസറുകള്‍ തീരുന്ന മുറയ്ക്ക് എ.ടി.എമ്മുകളില്‍ നിറയ്ക്കാന്‍ ബാങ്ക് അധികൃതര്‍ ശുഷ്‌കാന്തി കാണിച്ചിരുന്നു. എന്നാല്‍ അടുത്തിടെയായി 80 ശതമാനം എ.ടി.എമ്മുകളിലും സാനിറ്റൈസറുകളുടെ ഒഴിഞ്ഞ കുപ്പി മാത്രമാണുള്ളത്. എ.ടിഎം മെഷീനുകള്‍ ദിവസവും അണുവിമുക്തമാക്കുന്നത് ശ്രമകരമായ ദൗത്യമാണെന്നിരിക്കെ സാനിറ്റൈസറുകളും ഇല്ലാതാകുന്നതോടെ കൊവിഡ് വ്യാപന ഭീതിയും ഉയരുകയാണ്.

Related Articles

Back to top button