KeralaLatest

ആക്രി സാധനങ്ങളുടെ മറവിൽ ശബരിമലയിലെ വസ്തുക്കൾ കടത്തി

“Manju”

സന്നിധാനം: ശബരിമലയിൽ നിന്ന് ആക്രി സാധനങ്ങളുടെ മറവിൽ ലക്ഷങ്ങൾ വിലമതിക്കുന്ന വസ്തുക്കൾ കടത്താൻ ശ്രമിച്ച സംഭവം ഒതുക്കി തീർക്കാൻ ശ്രമം. പമ്പാ പോലീസിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ശബരിമലയിലെ വസ്തുക്കൾ കടത്താനുള്ള ശ്രമം കണ്ടെത്തിയത്.

അനധികൃതമായി സാധനങ്ങൾ കടത്താൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡ് രേഖാമൂലം പരാതി നൽകിയിട്ടും കുറ്റക്കാരനായ കരാറുകാരനെ അറസ്റ്റ് ചെയ്യാൻ ഒരാഴ്ച്ച കഴിഞ്ഞിട്ടും പോലീസ് തയ്യാറായിട്ടില്ല. സംഭവിച്ചത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും വിഷയത്തിന് ഗൗരവം നൽകാതെ ഒതുക്കി തീർക്കാനാണ് പോലീസിന്റെ ശ്രമം.

ശബരിമലയിലെ ആക്രി സാധനങ്ങൾ കടത്തിക്കൊണ്ടുവന്ന് ളാഹയിൽ സൂക്ഷിച്ചിരിക്കുന്നതായി ക്ഷേത്ര ആചാര സംരക്ഷണ സമിതിയും പോലീസിൽ പരാതി നൽകിയിരുന്നു. ളാഹയിൽ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മറച്ചുവെച്ചിരുന്ന സാധനങ്ങളെപ്പറ്റിയുള്ള അന്വേഷണത്തിലാണ് ശബരിമലയിലെ സാധനങ്ങളാണെന്ന് തെളിഞ്ഞത്. ശബരിമലയിലെ അമൂല്യമായ വസ്തുക്കൾ മുതൽ കാണിക്കവഞ്ചി വരെ ഉൾപ്പെടെ നാല് ലോഡ് സാധനങ്ങളാണ് കടത്തിക്കൊണ്ടുപോകാൻ ശ്രമം നടന്നത്.

Related Articles

Back to top button