KeralaLatest

ഇന്നസെന്റിന്  വിട; സംസ്കാരം ചൊവ്വാഴ്ച ഇരിങ്ങാലക്കുടയില്‍

തിങ്കളാഴ്ച എറണാകുളത്ത് പൊതുദര്‍ശനം

“Manju”

കൊച്ചി : അന്തരിച്ച മലയാളത്തിന്റെ പ്രിയ നടനും മുന്‍ ചാലക്കുടി എംപിയുമായ ഇന്നസെന്റിന്റെ സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. മൃതദേഹം തിങ്കളാഴ്ച രാവിലെ 8 മുതല്‍ 11 മണിവരെ എറണാകുളത്ത് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഉച്ചക്ക് 1 മണി മുതല്‍ 3.30 വരെ ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ ഹാളിലും തുടര്‍ന്ന് സ്വവസതിയായ പാര്‍പ്പിടത്തിലും പൊതു ദര്‍ശനത്തിനു വെക്കും.

750 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം കാന്‍സര്‍ സംബന്ധിയായ ആരോഗ്യപ്രശ്നങ്ങള്‍ മൂലം ഗുരുതരാവസ്ഥയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ രാത്രി 10.45നായിരുന്നു അന്ത്യം.

Related Articles

Back to top button