KeralaLatestThiruvananthapuram

പൂലന്തറ തീപ്പുകൽ ശാന്തിഗിരി വാർഡുകൾ അടച്ചു

“Manju”

കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മാണിക്കൽ പഞ്ചായത്തിലെ കന്റോൺമെന്റ് സോൺ ആയി പ്രഖ്യാപിച്ച പൂലന്തറ, തീ പ്പുകൽ, ശാന്തിഗിരി വാർഡുകളിൽ ഗതാഗതനിയന്ത്രണം ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചു. മാണിക്കൽ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടേയും, ഹെൽത്ത് ഡിപ്പാർട്ട്മെന്റ്, പോത്തൻകോട് സർക്കിൾ ഇൻസ്പെക്ടർ രാഷ്ട്രീയ പ്രതിനിധികൾ എന്നിവരുടെയും സംയുക്ത യോഗത്തിൽ കടകൾ രാവിലെ 7 മണി മുതൽ വൈകിട്ട് 4 മണി വരെയും തുറക്കുന്നതിന് തീരുമാനിച്ചു.രോഗബാധിത പ്രദേശങ്ങൾ അണുവിമുക്തമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. 60 വയസ്സിന് മുകളിൽ പ്രായം ഉള്ളവരും 10 വയസ്സിനു താഴെയുള്ള കുട്ടികളും യാതൊരു കാരണവശാലും പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടു. അവശ്യ സേവനങ്ങൾക്ക് വേണ്ടി മാത്രമേ ജനങ്ങൾ വീടിനു പുറത്തിറങ്ങാൻ പാടുള്ളൂ.

Related Articles

Back to top button