IndiaLatest

രാഷ്ട്രപതി നിവാസ് പൊതുജനങ്ങള്‍ക്കായി തുറക്കുന്നു

“Manju”

രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി നിവാസ് പൊതുജനങ്ങള്‍ക്കായി തുറക്കുന്നു. ഷിംലയില്‍ സ്ഥിതി ചെയ്യുന്ന രാഷ്ട്രപതി നിവാസ് ആണ് പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കുക. ഇതോടെ, രാജ്യത്തെ പൗരന്മാര്‍ക്കും, വിദേശ പൗരന്മാര്‍ക്കും കുറഞ്ഞ നിരക്കില്‍ രാഷ്ട്രപതി നിവാസ് കാണാനുള്ള അവസരമാണ് ലഭിക്കുന്നത്. ഏപ്രില്‍ 23 മുതലാണ് രാഷ്ട്രപതി നിവാസ് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കുക. രാഷ്ട്രപതി തന്നെയാകും രാഷ്ട്രപതി നിവാസ് തുറന്നു കൊടുക്കുകയെന്ന് അറിയിച്ചിട്ടുണ്ട്.

എല്ലാ തിങ്കളാഴ്ചയും, സര്‍ക്കാര്‍ അവധി ദിനങ്ങളിലും, രാഷ്ട്രപതിയുടെ സന്ദര്‍ശന സമയം ഒഴികെയുള്ള ദിവസങ്ങളിലുമാണ് രാഷ്ട്രപതി നിവാസില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുക. രാഷ്ട്രപതി നിവാസ് സന്ദര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ക്ക് 50 രൂപയും, വിദേശികള്‍ക്ക് 250 രൂപയുമാണ് ചെലവാകുക. പ്രധാന കെട്ടിടവും, ഡൈനിംഗ് ഹാളും, കരകൗശല വസ്തുക്കളും ഉള്‍പ്പെടെയുള്ളവയാണ് ഷിംലയിലെ രാഷ്ട്രപതി നിവാസിന്റെ പ്രധാന ആകര്‍ഷണീയത.

രാഷ്ട്രപതി നിവാസ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാഷ്ട്രപതി ഭവന്റെ ഒഫീഷ്യല്‍ വെബ്സൈറ്റ് മുഖാന്തരം ഏപ്രില്‍ 15 മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ഡല്‍ഹി, ഷിംല, സെക്കന്തരാബാദ് എന്നിവിടങ്ങളിലെ ഔദ്യോഗിക വസതികള്‍ ഇന്ത്യക്കാര്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു നേരത്തെ അറിയിച്ചിരുന്നു.

Related Articles

Back to top button