InternationalLatest

ഇന്ത്യന്‍-അമേരിക്കന്‍ ഷെഫ് രാഘവന്‍ അയ്യര്‍ അന്തരിച്ചു

“Manju”

ലോക പ്രസിദ്ധ ഷെഫ് രാഘവന്‍ അയ്യര്‍ അന്തരിച്ചു. 61 വയസ്സായിരുന്നു. സാന്‍ഫ്രാന്‍സിസ്കോയില്‍ വച്ചായിരുന്നു അന്ത്യം. പാചക അധ്യാപകനും കറി വിദഗ്ധനുമായ അദ്ദേഹം ഐക്കണിക് 660 കറീസ്ഉള്‍പ്പെടെ ഏഴ് പാചക പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. വന്‍കുടലിലെ അര്‍ബുദം മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം.

മിനിയാപൊളിസില്‍ താമസിച്ചിരുന്ന അദ്ദേഹം മരണസമയത്ത് സാന്‍ ഫ്രാന്‍സിസ്കോയിലായിരുന്നു. വന്‍കുടലിലെ ക്യാന്‍സര്‍ മൂലം സങ്കീര്‍ണ്ണമായ ന്യൂമോണിയ ശ്വാസകോശത്തിലേക്കും തലച്ചോറിലേക്കും വ്യാപിച്ചിരുന്നു. ഇതാണ് മരണകാരണമെന്ന് ഭാര്യ ടെറി എറിക്സണ്‍ പറഞ്ഞു. ഗംഗാഭായി രാമചന്ദ്രന്റെയും ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ എസ് രാമചന്ദ്രന്റെയും മകനായി 1961 ഏപ്രില്‍ 21 ന് തമിഴ്‌നാട്ടിലെ ചിദംബരത്തിലാണ് അദ്ദേഹം ജനിച്ചത്. 21 ആം വയസിലാണ് അദ്ദേഹം മുംബൈയില്‍ നിന്ന് മിനസോട്ടയില്‍ എത്തിയത്.

Related Articles

Back to top button