Kerala

ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാൾഡോ

“Manju”

ലിസ്ബൻ • കരിയറിൽ നൂറു കോടി ഡോളർ (ഏകദേശം 7561 കോടി രൂപ) സമ്പാദ്യം നേടുന്ന ആദ്യ ഫുട്ബോൾ‍ താരമായി പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ വർഷം 10.5 കോടി ഡോളർ (ഏകദേശം 794 കോടി രൂപ) സമ്പാദ്യം നേടിയതോടെ ക്രിസ്റ്റ്യാനോ കരിയറിലാകെ നൂറു കോടി ഡോളർ തികച്ചെന്ന് സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്സ് മാസികയുടെ വെബ്സൈറ്റിൽ പറയുന്നു. കളിക്കളത്തിൽ നിലനിൽക്കെ തന്നെ ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ കായികതാരം കൂടിയാണ് 35കാരനായ ക്രിസ്റ്റ്യാനോ.

ഗോൾഫ് താരം ടൈഗർ വുഡ്സ്, ബോക്സിങ് താരം ഫ്ലോയ്ഡ് മെയ്‌വെതർ എന്നിവരാണ് മറ്റുള്ളവർ. 2003ൽ അരങ്ങേറ്റം കുറിച്ചതു മുതൽ ഇതുവരെ പ്രതിഫലമായി തന്നെ റൊണാൾഡോ 65 കോടി യുഎസ് ഡോളർ (ഏകദേശം 4915 കോടി രൂപ) നേടിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. യുവെന്റസുമായുള്ള കരാർ 2022ൽ അവസാനിക്കുമ്പോഴേക്കും ഇത് 76.5 കോടി ഡോളറായി (ഏകദേശം 5784 കോടി രൂപ) ഉയരും. പരസ്യങ്ങളിൽ നിന്നുള്ള വരുമാനം ഉൾപ്പെടെയുള്ളവ പുറമെയാണ്.

ടോപ് 5 (സ്ഥാനം, താരം, കായികയിനം, വരുമാനം)

1. ക്രിസ്റ്റ്യാനോ റൊണാൾഡോ (ഫുട്ബോൾ) 18 കോടി രൂപ

2. ലയണൽ മെസ്സി (ഫുട്ബോൾ) 12.30 കോടി

3. നെയ്മർ (ഫുട്ബോൾ) 11.29 കോടി

4. ഷാഖ് ഒനീൽ (ബാസ്കറ്റ്ബോൾ) 5.52 കോടി

5. ഡേവിഡ് ബെക്കാം (ഫുട്ബോൾ) 3.83 കോടി

Related Articles

Back to top button