KeralaLatestThiruvananthapuram

കേരളത്തില്‍ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത

“Manju”

സിന്ധുമോള്‍ ആര്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ന് രാ​​​ത്രി 11.30 വ​​​രെ പൊ​​​ഴി​​​യൂ​​​ര്‍ മു​​​ത​​​ല്‍ കാ​​​സ​​​ര്‍​​​ഗോ​​​ഡ് വ​​​രെ​​​യു​​​ള്ള കേ​​​ര​​​ള തീ​​​ര​​​ത്ത് 2.5 മു​​​ത​​​ല്‍ 2.9 മീ​​​റ്റ​​​ര്‍ വ​​​രെ ഉ​​​യ​​​ര​​​ത്തി​​​ല്‍ തി​​​ര​​​മാ​​​ല​​​യ്ക്ക് സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് ദേ​​​ശീ​​​യ സ​​​മു​​​ദ്ര സ്ഥി​​​തി പ​​​ഠ​​​ന കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു. തീ​​​ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ള്‍ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണം. തീ​​​ര​​​മേ​​​ഖ​​​ല​​​യി​​​ലെ ക​​​ട​​​ല്‍ പ്ര​​​ക്ഷു​​​ബ്ധമാ​​​കാ​​​നും വേ​​​ലി​​​യേ​​​റ്റ സ​​​മ​​​യ​​​ങ്ങ​​​ളി​​​ല്‍ താ​​​ഴ്ന്ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ വെ​​​ള്ളം ക​​​യ​​​റാ​​​നു​​​മു​​​ള്ള സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

തെക്കന്‍ കേരളത്തില്‍ വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ എറണാകുളം ജില്ലകളില്‍ ചൊവ്വാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാ​​​ളെ ആ​​​ല​​​പ്പു​​​ഴ, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ലും 29 ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം,കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ലും 30 ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം,കൊ​​​ല്ലം,പ​​​ത്ത​​​നം​​​തി​​​ട്ട,ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​ക​​​ളി​​​ലും യ​​​ല്ലോ അ​​​ല​​​ര്‍​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. ശ​​​ക്ത​​​മാ​​​യ കാ​​​റ്റി​​​നും മ​​​ഴ​​​യ്ക്കും മു​​​ന്ന​​​റി​​​യി​​​പ്പു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഉ​​​രു​​​ള്‍​പൊ​​​ട്ട​​​ല്‍, മ​​​ണ്ണി​​​ടി​​​ച്ചി​​​ല്‍, സാ​​​ധ്യ​​​ത ഉ​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​രും ന​​​ദീ തീ​​​ര​​​ങ്ങ​​​ളി​​​ല്‍ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​രും ജാ​​​ഗ്ര​​​ത പു​​​ല​​​ര്‍​ത്ത​​​ണ​​​മെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

കടലാക്രമണ ഭീഷണി രൂക്ഷമായ മേഖലകളില്‍ നിന്നും അധികൃതരുടെ നിര്‍ദേശ പ്രകാരം മാറിത്താമസിക്കേണ്ടി വരും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ കൊണ്ടായിരിക്കും താമസിക്കേണ്ടിവരിക.

Related Articles

Back to top button