IndiaKeralaLatestThiruvananthapuram

‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്’; പദ്ധതിയുടെ ഭാഗമായി ജമ്മു കശ്മീരും

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയില്‍ കൂടുതല്‍ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങള്‍ അംഗങ്ങളായി. ഇന്ന് നാല് സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളാണ് പദ്ധതിയുടെ ഭാഗമായിരിക്കുന്നത്. കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാനാണ് ഇക്കാര്യം അറിയിച്ചത്.

ജമ്മു കശ്മീര്‍, മണിപ്പൂര്‍, നാഗാലാന്‍ഡ്, ഉത്തരാഖണ്ഡ് എന്നീ 4 സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളാണ് പദ്ധതിയുടെ ഭാഗമായിരിക്കുന്നത്. നിലവില്‍ പദ്ധതിയുടെ ഭാഗമായ 20 സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കൊപ്പം നാഷണല്‍ പോര്‍ട്ടബിലിറ്റി സംവിധാനത്തില്‍ ഈ സംസ്ഥാനങ്ങളെക്കൂടി ചേര്‍ക്കാന്‍ ഉള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതോടെ പദ്ധതിയില്‍ ആകെ 24 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് ഉണ്ടാകുക.

നിലവില്‍ ആന്ധ്രപ്രദേശ്, ബീഹാര്‍, ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍, ജാര്‍ഖണ്ഡ്, കര്‍ണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, മിസോറാം, നാഗാലാന്‍ഡ്, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളാണ് പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. അവശേഷിക്കുന്ന സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും 2021 മാര്‍ച്ചോടെ നാഷണല്‍ പോര്‍ട്ടബിലിറ്റി സംവിധാനത്തിലേക്ക് ചേര്‍ക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.

Related Articles

Back to top button