KeralaLatestThiruvananthapuram

പെരുന്നാളിനോടനുബന്ധിച്ച് കിറ്റ് വിതരണം നടത്തി

“Manju”
തോന്നയ്ക്കല്‍ പൊയ്കയില്‍ പള്ളിയില്‍ നടന്ന പെരുന്നാള്‍ സന്ദേശം നല്‍കലും സഹായവിതരണവും യോഗത്തില്‍ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

തോന്നയ്ക്കല്‍ (തിരുവനന്തപുരം) :പെരുന്നാളിനോടനുബന്ധിച്ചുള്ള ജീവകാരുണ്യപ്രവര്‍ത്തനം പ്രവാചകന്റെ വാക്കുകളെ പാലിക്കുന്നതിന്റെ പൂര്‍ണ്ണതയാണെന്ന് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. ഇന്ന് (16-04-2023 ഞായര്‍) വൈകിട്ട് 4 മണിക്ക് തോന്നയ്ക്കല്‍ പൊയ്കയില്‍ പള്ളിയില്‍ നടന്ന പെരുന്നാള്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു സ്വാമി. പതിനഞ്ച്പേര്‍ക്കുള്ള ഭക്ഷ്യധാന്യക്കിറ്റ് സ്വാമി വിതരണം ചെയ്തു. കേരളത്തിലങ്ങോളമിങ്ങോളമായി പെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച് സഹോദരങ്ങള്‍ നടത്തുന്ന ഈ പുണ്യകര്‍മ്മം റംസാന്റെ വ്രതനാളുകളില്‍ സഹാനുഭൂതിയുടേയും കരുതലിന്റെയും നന്മയുടെയും പ്രകാശമാണ് വിതറുന്നതെന്ന് സ്വാമി പറഞ്ഞു. മുസ്ലീം ലീഗ് സ്റ്റേറ്റ് കൗണ്‍സില്‍ അംഗവും മുന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായി പ്രൊഫ. തോന്നയ്ക്കല്‍ ജമാല്‍,  മുസ്ലീം ലീഗ് സ്റ്റേറ്റ് കൗണ്‍സില്‍ അംഗവും, ചിറയിന്‍ കീഴ് മണ്ഡലം പ്രസിഡന്റുമായ ചാന്നാങ്കര എം.പി. കുഞ്ഞ്, മംഗലപുരം ഗ്രാമപഞ്ചായത്ത് പൊയ്കയില്‍ വാര്‍ഡ് മെമ്പര്‍ ജുമൈല ബീവി എന്നിവര്‍ പങ്കെടുത്ത ചടങ്ങിന് കടവിളാകം കബീര്‍, ജസീം കുറക്കട, യഹിയ ഖാന്‍ പടിഞ്ഞാറ്റതില്‍, എ.ആര്‍. നിസാം, അഷ്റഫ് കൂരാവീട്, അബ്ദുല്‍ സലാം എന്നിവര്‍  നേതൃത്വം നല്‍കി.

 

Related Articles

Check Also
Close
Back to top button