KeralaLatestThiruvananthapuram

കൈറ്റ് വിക്‌ടേഴ്‌സില്‍ പ്ലസ്‌വണ്‍ ലൈവ് ഫോണ്‍-ഇന്‍ വെള്ളിയും ഞായറും

“Manju”

തിരുവനന്തപുരം: കൈറ്റ് വിക്‌ടേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ ഭാഗമായി പൊതുപരീക്ഷ എഴുതുന്ന പ്ലസ്‌വണ്‍ കുട്ടികള്‍ക്ക് തത്സമയ സംശയ നിവാരണത്തിന് അവസരം നല്‍കുന്ന ലൈവ് ഫോണ്‍-ഇന്‍ പരിപാടി വെള്ളിയും ഞായറും സംപ്രേഷണം ചെയ്യും. ശനി, തിങ്കള്‍ ദിവസങ്ങളില്‍ കൈറ്റ് വിക്‌ടേഴ്‌സില്‍ ഫസ്റ്റ്‌ബെല്‍ ക്ലാസുകള്‍ക്ക് പകരം പൊതുപരിപാടികളായിരിക്കും.

രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ലൈവ് ഫോണ്‍-ഇന്‍ പരിപാടിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 നും വൈകുന്നേരം 4 നും 6.30 നും യഥാക്രമം ഇക്കണോമിക്‌സ്, മാത്‌സ്, അക്കൗണ്ടന്‍സി ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. ഞായറാഴ്ച രാവിലെ 8, 10.30 ഉച്ചയ്ക്ക് 1, 3.30 വൈകുന്നേരം 6 സമയങ്ങളില്‍ യഥാക്രമം കെമിസ്ട്രി, ബിസിനസ് സ്റ്റഡീസ്, ബയോളജി, ഹിസ്റ്ററി, ഫിസിക്‌സ് ക്ലാസുകളുടെ ലൈവ് ഫോണ്‍-ഇന്‍ സംപ്രഷണമുണ്ടായിരിക്കും.

വെള്ളിയാഴ്ച പ്ലസ്‌വണ്‍ ലൈവ് ഫോണ്‍-ഇന്‍ ഉള്ളതിനാല്‍ മറ്റു ക്ലാസുകളുടെ സമയക്രമത്തില്‍ മാറ്റമുണ്ടാകും. പ്ലസ്‌വണ്‍ റിവിഷന്‍ ക്ലാസുകളും 21 വിഷയങ്ങളുടെ ഓഡിയോ ബുക്കുകളും firstbell.kite.kerala.gov.in ല്‍ ലഭ്യമാണെന്ന് കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. ലൈവ് ഫോണ്‍-ഇന്‍ പ്രോഗ്രാമിലേക്ക് വിളിക്കേണ്ട ട്രോള്‍ഫ്രീ നമ്പര്‍: 18004259877.

Related Articles

Back to top button