KeralaLatest

ചുട്ടുപഴുത്ത്‌ കേരളം ; വേനല്‍മഴയില്‍ കുറവ്‌

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. പാലക്കാട് 40, കൊല്ലം, തൃശൂര്‍, കോട്ടയം ജില്ലകളില്‍ 38, കോഴിക്കോട്, ആലപ്പുഴ 37 ഡിഗ്രിവരെയും ഉയരുമെന്നാണ് പ്രവചനം. ചൊവ്വാഴ്ച പാലക്കാട്ട് 40.1 ഡിഗ്രി രേഖപ്പെടുത്തി. ഈവര്‍ഷത്തെ സംസ്ഥാനത്തെ ഏറ്റവുമുയര്‍ന്ന താപനിലയാണ് ഇത്. ആറു ദിവസത്തിനുള്ളില്‍ മൂന്നാംതവണയാണ് ഇത്. ചൊവ്വാഴ്ച പുനലൂര്‍ 38.5, കോട്ടയം 38, വെള്ളാനിക്കര 37.7, കോഴിക്കോട് 37.1, ആലപ്പുഴ 37.2 ഡിഗ്രി രേഖപ്പെടുത്തി. തിരുവനന്തപുരം ജില്ലയിലെ മലയോരമേഖലകളില്‍ ചൊവ്വാഴ്ച മഴ ലഭിച്ചു. ബുധനാഴ്ചയും തെക്കന്‍ ജില്ലകളില്‍ ഇടിമിന്നലോടെ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.
സംസ്ഥാനത്ത് വേനല്‍മഴയില്‍ 44 ശതമാനം കുറവ്. മാര്‍ച്ച്‌ ഒന്നുമുതലുള്ള കണക്കാണ് ഇത്. 92.2 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 51.4 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. കണ്ണൂര്‍ ജില്ലയിലാകട്ടെ ഇക്കാലയളവില്‍ മഴയേ ലഭിച്ചില്ല. സാധാരണ 39.8 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ടിടത്താണ് ഇത്. പത്തനംതിട്ട ജില്ലയില്‍മാത്രമാണ് സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചത്.

Related Articles

Back to top button