LatestThiruvananthapuram

ഏഴ് സ്‌കൂളുകള്‍ക്ക് കൂടി ഹൈടെക് മന്ദിരങ്ങള്‍; ഉദ്ഘാടനം ഇന്ന്

“Manju”

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ ഏഴ് സ്‌കൂള്‍ കെട്ടിടങ്ങള്‍ കൂടി ഹൈടെക്കാകുന്നു. സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന്( മെയ് 30) വൈകിട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംസ്ഥാനത്ത് മൊത്തം 75 സ്‌കൂള്‍ മന്ദിരങ്ങളാണ് മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്.

വട്ടിയൂര്‍ക്കാവ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. മന്ദിരത്തിന്റെ താക്കോല്‍ വി.കെ പ്രശാന്ത് എം.എല്‍.എ ഏറ്റുവാങ്ങും. യോഗത്തില്‍ മന്ത്രിമാര്‍, എം.പി, മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വട്ടിയൂര്‍ക്കാവ്, കോവളം, നെടുമങ്ങാട്, ആറ്റിങ്ങല്‍, അരുവിക്കര നിയോജക മണ്ഡലങ്ങളിലായി ജില്ലയില്‍ ഏഴു ബഹുനില മന്ദിരങ്ങളാണ് വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കിഫ്ബി, പ്ലാന്‍ ഫണ്ട്, മറ്റു ഫണ്ടുകള്‍ എന്നിവ ഉപയോഗിച്ചാണ് മന്ദിരങ്ങള്‍ പണി കഴിപ്പിച്ചിരിക്കുന്നത്.

കിഫ്ബിയില്‍ നിന്ന് മൂന്ന് കോടി രൂപ വീതം ചെലവഴിച്ച്‌ നിര്‍മിച്ച ഗവണ്‍മെന്റ്. ജി.വി.എച്ച്‌.എസ്.എസ്. വട്ടിയൂര്‍ക്കാവ്, ഗവണ്‍മെന്റ് ജി.എച്ച്‌.എസ്.എസ് വെങ്ങാനൂര്‍, ഒരു കോടി രൂപ വീതം ചെലവഴിച്ച്‌ നിര്‍മിച്ച ഗവണ്‍മെന്റ് ജി.വി.എച്ച്‌.എസ്.എസ് പൂവാര്‍, ഗവണ്‍മെന്റ് ജി.യു.പി.എസ് കോലിയക്കോട്, പ്ലാന്‍ഫണ്ട് ഉപയോഗിച്ച്‌ നിര്‍മിച്ച ഗവണ്‍മെന്റ് ജി.എച്ച്‌.എസ്.എസ് കൊടുവഴന്നൂര്‍, ജി.എല്‍.പി.എസ് പരവൂര്‍കോണം, ജി.എല്‍.പി.എസ് വെള്ളൂര്‍ക്കോണം എന്നീ സ്‌കൂളുകളാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്.

 

Related Articles

Back to top button