IndiaLatest

രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി ; 60 കാരന്‍ അറസ്റ്റില്‍

“Manju”

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിക്ക് വധഭീഷണി കത്തയച്ചയാള്‍ അറസ്റ്റില്‍. 60 കാരന്‍ ഐഷിലാല്‍ ജാം എന്ന ദയാസിംഗാണ് പിടിയിലായത്.

കഴിഞ്ഞ വര്‍ഷം 2022 നവംബറിലാണ് കേസിനാസ്പദമായ സംഭവം. യാത്ര മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പ്രവേശിച്ചയുടന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ ബോംബെറിയുമെന്ന് കത്ത് അയച്ചയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇന്‍ഡോറിലെ ഒരു മധുരപലഹാരക്കടയ്ക്ക് പുറത്ത് നിന്നാണ് കത്ത് കണ്ടെത്തിയത്. പിന്നാലെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 507 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

കത്തയച്ചതിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ നിമിഷ് അഗര്‍വാള്‍ പറഞ്ഞു.

Related Articles

Back to top button