KeralaLatest

കേരള വനിതാ കമീഷനില്‍ 3 പുതിയ അംഗങ്ങള്‍

തിങ്കളാഴ്‌ച ചുമതലയേല്‍ക്കും

“Manju”

കേരള വനിതാ കമ്മിഷന്‍ അംഗങ്ങളായി അഡ്വ.പി. കുഞ്ഞായിഷ, വി.ആര്‍. മഹിളാമണി, അഡ്വ. എലിസബത്ത് മാമന്‍ മത്തായി എന്നിവരെ നാമനിര്‍ദ്ദേശം ചെയ്ത് ഗസറ്റ് വിജ്ഞാപനമായി. കണ്ണൂര്‍ ഏഴോം സ്വദേശിയായ അഡ്വ. പി.കുഞ്ഞായിഷ കഴിഞ്ഞ 22 വര്‍ഷമായി അഭിഭാഷകയായി പ്രവര്‍ത്തിച്ചുവരുന്നു. എല്‍.എല്‍.എം ബിരുദധാരിയാണ്.

ആലപ്പുഴ വയലാര്‍ സ്വദേശിനിയായ വി.ആര്‍. മഹിളാമണി 28 വര്‍ഷം അധ്യാപികയായും ഏഴ് വര്‍ഷം ഹെഡ്മിസ്ട്രസ്സായും വിവിധ സ്കൂളുകളില്‍ സേവനം അനുഷ്ഠിച്ചു. 2003 -2005 കാലയളവില്‍ തിരുവല്ലാ നിയോജയമണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടിരുന്ന എംഎല്‍എ കൂടിയായ അഡ്വ. എലിസബത്ത് മാമന്‍ മത്തായി 1995-2000 കാലയളവില്‍ പെരിങ്ങറ പഞ്ചായത്ത് അംഗം കൂടിയായിരുന്നു. ബിഎ, എല്‍എല്ബി ബിരുദധാരിയായ അഡ്വ. എലിസബത്ത് മാമന്‍ മത്തായി 42 വര്‍ഷമായി അഭിഭാഷക രംഗത്ത് പ്രവര്‍ത്തിക്കുന്നു. മുന് എംഎല്‍എകൂടിയായ അന്തരിച്ച അഡ്വ. മാമന്‍ മത്തായിയുടെ ഭാര്യയാണ്.

Related Articles

Back to top button