KeralaLatest

ആരാധനാലയ ദർശനം ആത്മസൗഖ്യത്തിന് – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

ചേർത്തല (ആലപ്പുഴ) : നാമൊക്കെ ആശുപത്രിയിൽ പോകുന്നത് ശാരീരികാരോഗ്യ സംരക്ഷണത്തിനാണെങ്കിൽ ആരാധനാലയത്തിൽ പോകുന്നത് ആത്മാവിന്റെ സുഖത്തിനാണെന്നും, അമ്മമാർ തങ്ങളുടെ ആത്മസുഖം തേടുന്നത് കുടുംബത്തിലുള്ള മക്കളുടേയും ഭർത്താവിന്റെയും മറ്റംഗങ്ങളുടേയും സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നതിലൂടെ യാണെന്നും, നമ്മുടെ ജീവനെ സ്കാൻ ചെയ്യുന്ന ഇടങ്ങളാണ് ആരാധനാലയങ്ങളെന്നും,. പ്രാർത്ഥനാ മന്ത്രങ്ങളൊഴുകുന്ന അന്തരീക്ഷത്തിൽ ഉത്ഭവിക്കുന്ന പ്രകാശവീചികളെ രോഗാതുരവും വേദനാജനകവുമായ മനസ്സിലന്റെ അന്തഃരംഗത്തിലൂടെ കടത്തിവിട്ട് ആത്മീയമായ സ്കാനിംഗിലൂടെ മനസ്സിന്റെ വിഹ്വലതകളെ ദൂരീകരിക്കുന്ന ഇടങ്ങളാണ് ആരാധനാകേന്ദ്രങ്ങൾ എന്നും സ്വാമി പറഞ്ഞു. കണ്ണങ്കര വാരണം പി.., ശ്രീഗൗരീശങ്കരം ക്ഷേത്രത്തിൽ നടന്ന ശ്രീമദ് ശിവപുരാണ തത്വസമീക്ഷാ സത്രംവേദിയിൽ ആത്മീയ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.

 

Related Articles

Back to top button