KeralaLatest

പുനർഗേഹം: 644 ഫ്ളാറ്റുകൾ കൂടി ഒരുങ്ങുന്നു

പുതുതായി 540 എണ്ണത്തിന് കൂടി അനുമതി

“Manju”

ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പണിപൂർത്തിയായി വരുന്നത് 644 ഫ്ളാറ്റുകൾ. തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളിലാണ് ഫ്ളാറ്റുകൾ ഒരുങ്ങുന്നത്. തിരുവനന്തപുരം മുട്ടത്തറയിലെ ഭവന സമുച്ഛയത്തിൽ 400 ഫ്ളാറ്റുകളുടെയും ആലപ്പുഴ മണ്ണുംപുറത്തെ ഭവന സമുച്ഛയത്തിൽ 228 ഫ്ളാറ്റുകളുടെയും മലപ്പുറം നിറമരുതൂരിലെ ഭവന സമുച്ഛയത്തിൽ 16 ഫ്ളാറ്റുകളുടെയും നിർമ്മാണമാണ് പുരോഗമിക്കുന്നത്. ഇതിന് പുറമെ, 540 ഫ്ളാറ്റുകൾ കൂടി നിർമ്മിക്കാൻ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം വലിയതുറയിൽ 192, തിരുവനന്തപുരം കാരോട് 24, മലപ്പുറം പൊന്നാനി 100, കോഴിക്കോട് വെസ്റ്റ്ഹിൽ 80 , കാസർഗോഡ് കോയിപ്പാടി 144 എന്നിങ്ങനെ ഫ്ളാറ്റുകൾ നിർമ്മിക്കാനാണ് അനുമതി ലഭിച്ചത്.

തീരദേശ വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്റർ പരിധിക്കുള്ളിൽ അധിവസിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി 2018 ൽ ഫിഷറീസ് വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് പുനർഗേഹം. ഇതുവരെ പുനർഗേഹം പദ്ധതി പ്രകാരം 1968 കുടുംബങ്ങളെ വ്യക്തിഗത ഭവനങ്ങളിലേക്കും (തിരുവനന്തപുരം-523, കൊല്ലം-290, ആലപ്പുഴ-459, എറണാകുളം-53, തൃശ്ശൂർ-266, മലപ്പുറം-163, കോഴിക്കോട്-88, കണ്ണൂർ-85, കാസർഗോഡ്-41) 390 കുടുംബങ്ങളെ ഫ്ളാറ്റുകളിലേക്കും (തിരുവനന്തപുരം കാരോട്-128, തിരുവനന്തപുരം ബീമാപ്പള്ളി-20, കൊല്ലം ക്യു.എസ്.എസ് കോളനി-114, മലപ്പുറം പൊന്നാനി-128) പുനരധിവസിപ്പിച്ചു.

ഇതുകൂടാതെ തിരുവനന്തപുരം വേളിയിൽ 168 ഫ്ളാറ്റുകൾ നിർമ്മിക്കാൻ ഭൂമിയും അനുവദിച്ചിട്ടുണ്ട്.

Related Articles

Back to top button