KeralaLatestThiruvananthapuram

നവഒലിജ്യോതിര്‍ദിനം 24 : ദീപപ്രദക്ഷിണ വഴി

“Manju”

പോത്തന്‍കോട് നവഒലി ജ്യോതിര്‍ദിനം 24 സര്‍വ്വമംഗളസുദിനം ആഘോഷങ്ങളുടെ ഭാഗമായുള്ള ദീപപ്രദക്ഷിണം മെയ് 6 വൈകിട്ട് 6 മണിക്ക് ശാന്തിഗിരി ആശ്രമത്തില്‍ വച്ച് നടക്കും. യജ്ഞശാലയില്‍ നിന്ന് ദീപം നിറച്ച് സഹകരണ മന്ദിരത്തിന് പിന്നിലൂടെ ഏഴാംനമ്പര്‍ ഗേറ്റ് കടന്നു് ഗുരുവിന്റെ ഉദ്യാനത്തിലൂടെ വന്ന് ആറാം നമ്പര്‍, നാലാം നമ്പര്‍ ഗേറ്റുകള്‍ വഴി വെഹിക്കിള്‍ & ട്രാന്‍സ്പോര്‍ട്ടേഷന്‍ ഗ്യാരേജിലൂടെ ഇറങ്ങി കരുണ ശുദ്ധജലത്തിന്റെ പിന്നിലൂടെ ഗസ്റ്റ്ഹൗസ് നമ്പര്‍ 1, ശാന്തിഗിരി പ്ലാനിംഗ് & ഡെവലപ്പ്മെന്റ്, ശാന്തിഗിരി പോസ്റ്റ് ഓഫീസ് എന്നിവയ്ക്കരികിലൂടെ ശാന്തിഗിരി ഷോപ്പിംഗ് മാളിന്റെ പിന്നിലെത്തി റോഡ് മുറിച്ച് കടന്ന് റിസേര്‍ച്ച്സോണ്‍ കാന്റീനിന് മുന്‍വശത്തുള്ള പാര്‍ക്കിംഗ് നമ്പര്‍ 1 ലൂടെ കടന്ന് ശാന്തിഗിരി കമ്മ്യൂണിറ്റി കിച്ചന്‍ റോഡിലേയ്ക്ക് പ്രവേശിക്കുകയും കമ്മ്യൂണിറ്റി കിച്ചന്റെ സമീപത്തുകൂടി ഗേറ്റ് നമ്പര്‍ 1 ലെത്തി, തിരിഞ്ഞ് പാര്‍ക്കിംഗ് നമ്പര്‍ 2, ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗം, മെറ്റീരിയല്‍സ് മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവയുടെ സമീപത്തുകൂടി ഗേറ്റ് നമ്പര്‍ 2 ലെത്തി റോഡ് ക്രോസ് ചെയ്ത് ഗേറ്റ് നമ്പര്‍ മൂന്ന് വഴി സ്പിരിച്വല്‍സോണ്‍ റിസപ്ഷനിലൂടെ കടന്ന് യഞ്ജശാലയില്‍ സമര്‍പ്പിക്കുന്നു.

Related Articles

Back to top button